
PHOTO: WIKI COMMONS
ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി 100 പവന്‍ സ്വര്‍ണം കവര്‍ന്നു
ചെന്നൈയിലെ മുത്താപ്പുതുപ്പെട്ടില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി കവര്‍ച്ചാസംഘം. വീട്ടില്‍ കയറി ആക്രമിച്ച ശേഷം 100 പവന്‍ സ്വര്‍ണം കവര്‍ന്നു. ഇരുവരെയും അക്രമികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സിദ്ധ ഡോക്ടറായ ശിവന്‍ നായര്‍, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് ഞായറാഴ്ച രാത്രി മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രോഗികളെന്ന പേരില്‍ വീട്ടില്‍ പ്രവേശിച്ച ശേഷം ആക്രമണം നടത്തി സ്വര്‍ണം മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോട്ടയം എരുമേലി സ്വദേശികളാണ് കൊല്ലപ്പെട്ട ദമ്പതികള്‍.
വീട്ടില്‍ നിന്ന് ബഹളം കേട്ടതിനെ തുടര്‍ന്ന് ആളുകള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മുത്താപ്പുതുപ്പെട്ട് ഗാന്ധിനഗറില്‍ ക്ലിനിക് നടത്തുകയായിരുന്നു കൊല്ലപ്പെട്ട ശിവന്‍ നായര്‍. ഭാര്യ പ്രസന്നകുമാരി വിരമിച്ച അധ്യാപികയാണ്. കരസേന ഉദ്യോഗസ്ഥനായിരുന്ന ശിവന്‍ നായര്‍ വിരമിച്ച ശേഷം ചെന്നൈയില്‍ സിദ്ധ പ്രാക്ടീസ് ആരംഭിക്കുകയായിരുന്നു.


