
റഷ്യന്‍ യുദ്ധ മേഖലയില്‍ കുടുങ്ങിയ മലയാളി തിരിച്ചെത്തി
റഷ്യ-യുക്രെയ്ന്‍ യുദ്ധ മേഖലയില്‍ കുടുങ്ങിയ മലയാളിയായ ജെയിന്‍ കുര്യന്‍ തിരിച്ചെത്തി. തൃശൂര്‍ വടക്കാന്‍ചേരി സ്വദേശിയായ ജെയിന്‍ കുര്യന്‍ ഡല്‍ഹിയില്‍ എത്തിയെന്ന് അദ്ദേഹത്തിന്റെ ബന്ധുവായ സനീഷ് സക്കറിയ പറഞ്ഞു. ഇന്ന് കൊച്ചിയിലെത്തും. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും ജെയിന്‍ വീട്ടിലേക്ക് വിളിച്ചിരുന്നു.
റഷ്യയില്‍ യുക്രെയ്‌നെതിരായ യുദ്ധത്തില്‍ പങ്കെടുത്ത ജെയിന്‍ പരിക്കേറ്റ് കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് റഷ്യന്‍ സൈന്യം മുന്നണിയില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു.
എന്നാല്‍ പരിക്ക് ഭേദമായതിനെ തുടര്‍ന്ന് വീണ്ടും യുദ്ധ മുന്നണിയിലേക്ക് നിയോഗിക്കുമോയെന്ന ഭീതിയിലായിരുന്നു ജെയിനും കുടുംബവും. റഷ്യന്‍ സൈന്യവുമായുള്ള കരാര്‍ ഏപ്രിലില്‍ അവസാനിച്ചിരുന്നു.
ജെയിനിന്റെ കസിനായ ബിനില്‍ ബാബു ജനുവരി ആദ്യ വാരം യുക്രെയ്‌നിന്റെ ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ മൃതദേഹം ഇതുവരേയും നാട്ടില്‍ എത്തിച്ചിട്ടില്ല.
റഷ്യയിലേക്കുള്ള നിയമവിരുദ്ധമായ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ ഇരകളാണ് ജെയിനും ബിനിലും. ഇരുവരേയും റഷ്യയില്‍ മികച്ച ശമ്പളത്തോടെയുള്ള ജോലിയെന്ന് വാഗ്ദാനം ചെയ്ത് റിക്രൂട്ട് ചെയ്തശേഷം റഷ്യയില്‍ എത്തിയപ്പോള്‍ യുദ്ധ മുന്നണിയിലേക്ക് അയക്കുകയായിരുന്നു.


