
മൂര്‍ഷിദാബാദ് അക്രമം ആസൂത്രിതമെന്ന് മമത ബാനര്‍ജി
മൂര്‍ഷിദാബാദില്‍ നടന്ന വര്‍ഗീയ ലഹള ആസൂത്രിതമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ബിഎസ്എഫും കേന്ദ്ര ഏജന്‍സികളും ബിജെപിയും ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റത്തിന് സൗകര്യം ചെയ്ത് നല്‍കി എരിതീയില്‍ എണ്ണ ഒഴിക്കുകയാണെന്നും മമത ഇമാമുമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.
ബംഗ്ലാദേശില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റം അനുവദിക്കുന്നു. കൂടാതെ, ബിഎഫ്എഫും ചില ഏജന്‍സികളും ബംഗാളില്‍ സംഘര്‍ഷം ഉണ്ടാക്കുന്നുവെന്നും മമത ആരോപിച്ചു.
സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം മമത പ്രഖ്യാപിച്ചു. സംഭവത്തില്‍ ബിഎസ്എഫിന്റെ പങ്ക് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
വഖഫ് ഭേദഗതി നിയമം നടപ്പിലാക്കരുതെന്നും അമിത് ഷായുടെ ആഭ്യന്തര മന്ത്രാലയത്തെ നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ആവശ്യപ്പെട്ടു.


