TMJ
searchnav-menu
post-thumbnail

Representational Image: PTI

TMJ Daily

മണിപ്പൂർ കലാപം; മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന് സിബിഐ അന്വേഷിക്കും

09 Jun 2023   |   2 min Read
TMJ News Desk

ണിപ്പൂർ കലാപത്തിൽ കേന്ദ്രത്തോട് സിബിഐ അന്വഷണം ആവശ്യപ്പെട്ട് മണിപ്പൂർ സർക്കാർ. കലാപം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന് സിബിഐ അന്വേഷിക്കും. ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളിൽ ആറു കേസുകളാണ് സിബിഐ അന്വേഷിക്കണം എന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുവരെ 3,734 എഫ്‌ഐആർ ആണ് രജിസ്റ്റർ ചെയിതിട്ടുള്ളത്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് വെസ്റ്റ് ഇംഫാലിലാണ് (1257). കാങ് പോക്പിയിൽ 932 ഉം ബിഷ്ണുപൂരിൽ 844 കേസുകളും രജിസ്റ്റർ ചെയ്തു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ വിവരം. ഇതിൽ സിബിഐ അന്വേഷണത്തിന് വേണ്ടി സർക്കാർ തിരഞ്ഞെടുത്തത് 6 കേസുകളാണ്. 

48 മണിക്കൂറായി സമാധാനം തുടരുന്നു

കഴിഞ്ഞ 48 മണിക്കൂറുകളായി മണിപ്പൂരിൽ സ്ഥിതിഗതികൾ സമാധാനപരവും നിയന്ത്രണവിധേയവും ആണെന്ന് മണിപ്പൂർ സർക്കാരിന്റെ സുക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ് അറിയിച്ചു. സംഘർഷം നേരിട്ട് ബാധിച്ച ആളുകൾക്ക് 101.75 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജിന് എംഎച്ച്എ അംഗീകാരം നൽകിയിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് 35,000 ത്തിൽ അധികം ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. കുക്കികൾക്കും മെയ്തികൾക്കും ഇടയിൽ സമാധാനം നിലനിർത്തുന്നതിനായി പ്രവർത്തിക്കാൻ നാഗ വിഭാഗത്തിൽ പെടുന്ന എംഎൽഎ മാർക്ക് അമിത് ഷായുടെ നിർദേശം നൽകിയിട്ടുണ്ട്.

10 കുക്കി എംഎൽഎ മാർക്ക് നോട്ടീസ് 

സംഘർഷം രൂക്ഷമായ മണിപ്പൂരിൽ സംസ്ഥാന വിഭജനത്തിന് ശ്രമം നടത്തിയെന്നാരോപിച്ച് 10 കുക്കി എംഎൽഎ മാർക്ക് കാരണം കാണിക്കൽ നോട്ടീസ്. ഗോത്രവർഗക്കാർക്കായി പ്രത്യേക ഭരണകൂടമെന്ന ആവശ്യം എന്തുകൊണ്ട് ഉന്നയിച്ചുവെന്ന് വിശദീകരിക്കണമെന്നാണ് നിർദേശം. മറുപടി നൽകാൻ ജൂൺ 16 വരെ എംഎൽഎ മാർക്ക് സമയം നൽകിയിട്ടുണ്ട്. മെയ് മൂന്നിന് പ്രക്ഷോഭം ഉണ്ടായതിനു പിന്നാലെതന്നെ എംഎൽഎമാർ കുക്കി വിഭാഗത്തിനായി പ്രത്യേക ഭരണസംവിധാനമെന്ന ആവശ്യം ഉന്നയിച്ചുവെന്നാണ് നോട്ടീസിൽ പറയുന്നത്. മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങൾക്കായി സംവരണം ചെയ്ത 20 സീറ്റുകളിൽ പത്തെണ്ണത്തിലെ പ്രതിനിധികളാണ് നോട്ടീസ് ലഭിച്ച എംഎൽഎമാർ. 

അശാന്തിയുടെ അന്തരീക്ഷത്തിനു പിന്നിൽ 

മെയ്തേയ്, കുക്കി വിഭാഗങ്ങൾക്കിടയിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് മണിപ്പൂരിൽ അക്രമങ്ങൾ രൂക്ഷമായത്. പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന മെയ്തേയ് വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ, മെയ് മൂന്നിന് മലയോര ജില്ലകളിൽ ആദിവാസി ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മണിപ്പൂരിൽ വംശീയ കലാപം ഉടലെടുത്തത്. മെയ്തേയികൾ പ്രധാനമായും ഹിന്ദുക്കളും കുക്കികൾ ക്രൈസ്തവരുമാണ്. അതുകൊണ്ടുതന്നെ ഇതൊരു വംശീയകലാപമായി മാറിയിട്ടുണ്ട്. മണിപ്പൂർ നിയമസഭയിലെ 60 സീറ്റുകളിൽ 40 എണ്ണവും മെയ്തേയ് ഭൂരിപക്ഷ മേഖലയായ ഇംഫാൽ താഴ്വരയിലാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കണമെന്ന് മെയ്തേയ് സമുദായം ആവശ്യപ്പെട്ടു. എന്നാൽ കുക്കിലാൻഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്നാണ് കുക്കികളുടെ ആവശ്യം. ഇരു സമുദായങ്ങളും മണിപ്പൂരിൽ നടത്തുന്ന സംഘർഷങ്ങൾ സമാധാനാന്തരീക്ഷം തകർത്തിരിക്കുകയാണ്. മണിപ്പൂരിൽ ഒരുമാസം മുമ്പ് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിൽ നൂറിലേറെപേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സംസ്ഥാനത്തെ 272 ദുരിതാശ്വാസ ക്യാമ്പുകളിലായി 37,450 പേരാണ് ഇപ്പോൾ കഴിയുന്നത്. 

തലവേദനയാകുന്ന ആയുധശേഖരം

മണിപ്പൂരിലെ മുഖ്യജനവിഭാഗങ്ങളായ മെയ്തേയികളുടെയും കുക്കികളുടെയും കൈവശം അപകടകരമായ തരത്തിൽ ആയുധശേഖരങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. അനധികൃത ആയുധങ്ങൾ അടിയറവയ്ക്കാൻ ഇരുവിഭാഗങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. വിവിധ സുരക്ഷാസേനകളുടെയും റിസർവ് ബറ്റാലിയനുകളുടെയും ആയുധപ്പുരകളിൽ നിന്ന് കവർന്ന എകെ 47, എം 16 റൈഫിളുകൾ ഉൾപ്പെടെ നാലായിരത്തിലേറെ അത്യാധുനിക തോക്കുകളും അഞ്ചുലക്ഷം വെടിയുണ്ടകളും തീവ്രസായുധ ഗ്രൂപ്പുകളുടെ കൈവശമുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇതിൽ വളരെ കുറച്ചു മാത്രമേ സറണ്ടർ ചെയ്യപ്പെട്ടിട്ടുള്ളൂ. വിവിധ സേനാവിഭാഗങ്ങളുടെ ആയുധപ്പുരകളിൽ നിന്ന് ആയുധങ്ങൾ കവർച്ച ചെയ്യപ്പെട്ടിട്ടും കമാൻഡിങ്ങ് ഓഫീസർമാർക്കെതിരെ നടപടി എടുക്കാത്തതും പ്രതിഷേധത്തിനു ഇടയാക്കുന്നുണ്ട്. അതേസമയം,  മണിപ്പൂരിൽ നിന്ന് സുരക്ഷാ സേന ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തുന്നത് തുടരുകയാണ്. പ്രാദേശിക ജനതകളുടെ കൈവശമുള്ള ആയുധങ്ങൾ പിടിച്ചെടുക്കുന്നതിനു പുറമെ, സുരക്ഷാ സേന വിവിധ പ്രദേശങ്ങളിൽ പട്രോളിംഗും നടത്തുന്നുണ്ട്.


#Daily
Leave a comment