
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് വിധി ഹൈക്കോടതി സ്റ്റേ ചെയ്തു
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തിരിച്ചടി. സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് സ്റ്റേ ഉത്തരവ്. സുരേന്ദ്രന്റെ പേര് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയാണ് സ്റ്റേ ചെയ്തത്. സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒക്ടോബര്‍ അഞ്ചാം തീയതിയായിരുന്നു മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ സുരേന്ദ്രന് അനുകൂല വിധി വന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിര്‍ദേശപ്പത്രിക പിന്‍വലിപ്പിച്ചുവെന്നും കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈല്‍ഫോണും നല്‍കിയെന്നുമാണ് കേസ്.
കേസില്‍ സുരേന്ദ്രന്‍ അടക്കം ആറു പ്രതികളുടെയും വിടുതല്‍ ഹര്‍ജി കാസര്‍കോട് സെഷന്‍സ് കോടതി അംഗീകരിച്ചിരുന്നു. കേസ് ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള വാദം കോടതി അംഗീകരിച്ചതായി വിധിക്ക് ശേഷം കെ സുരേന്ദ്രന്‍ അവകാശപ്പെട്ടിരുന്നു.


