TMJ
searchnav-menu
post-thumbnail

Photo: wiki commons

TMJ Daily

മൻ കി ബാത് ഉറുദുവിൽ പുസ്തകമാക്കുന്നു

24 Mar 2023   |   1 min Read
TMJ News Desk

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത് പരിപാടിയുടെ 12 എപ്പിസോഡുകൾ ഉറുദുവിൽ പുസ്തകമാക്കുന്നു. ഉത്തർ പ്രദേശിലെ മദ്രസകളിൽ വിതരണം ചെയ്യാനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 2024 ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടു കൊണ്ടാണ് ബിജെപി യുടെ പുതിയ നീക്കം. ഉത്തർപ്രദേശ് ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് കുൻവർ ബാസിത് അലിയാണ് 2022 ലെ പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയുടെ 12 എപ്പിസോഡുകൾ സമാഹരിച്ചത്.

2022 ജനുവരി മുതൽ ഡിസംബർ വരെയുള്ള എപ്പിസോഡുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദാറുൽ ഉലൂം ദയൂബന്ദ്, നദ്വത്തുൽ ഉലമ തുടങ്ങിയ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവൻമാരുടെ അഭിനന്ദന സന്ദേശങ്ങളും ഉൾപ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഒരു ലക്ഷം പേരിലേക്ക് ഈ പുസ്തകം എത്തിക്കുകയാണ് ലക്ഷ്യം. പുസ്തകം ഉത്തർപ്രദേശിലെ മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും വിതരണം ചെയ്യും, ബി.ജെ.പിയുടെ സംസ്ഥാന ന്യൂനപക്ഷ സെല്ലിന്റെ പ്രവർത്തകർ പുസ്തകം പ്രമുഖ മദ്രസകൾക്കും ഇസ്ലാമിക പണ്ഡിതർക്കും ഉറുദു അധ്യാപകർക്കും ഉലമകൾക്കും സമ്മാനമായി നൽകും, പ്രധാനമന്ത്രിയുടെ സന്ദേശങ്ങൾ മുസ്ലിം സമൂഹത്തിനിടയിൽ പ്രചരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം എന്നും സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള ആഴത്തിലുള്ള സന്ദേശം ഒളിഞ്ഞിരിക്കുന്ന പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് കേൾക്കാൻ മുസ്ലീം സമുദായത്തിലെ ജനങ്ങൾക്ക് പല സമയത്തും കഴിയാറില്ലെന്നും കുൻവർ ബാസിത് അലി പറഞ്ഞു.


#Daily
Leave a comment