TMJ
searchnav-menu
post-thumbnail

TMJ Daily

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു

24 May 2025   |   1 min Read
TMJ News Desk

ത്തീസ്ഗഢ് സര്‍ക്കാര്‍ തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവായ പപ്പു ലൊഹരയാണ് സുരക്ഷാ സേന വധിച്ചത്. പപ്പുവിനൊപ്പം സംഘത്തിലുണ്ടായിരുന്ന പ്രഭാത് ഗഞ്ചു എന്ന നേതാവിനേയും സേന വധിച്ചു.

ഛത്തീസ്ഗഢില്‍ കേന്ദ്ര സര്‍ക്കാര്‍ മാവോയിസ്റ്റുകള്‍ക്ക് എതിരായ നടപടികള്‍ ശക്തമായി തുടരുകയാണ്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 200 പേരെയാണ് മാവോയിസ്റ്റുകളെന്ന പേരില്‍ കൊലപ്പെടുത്തിയത്. ബസ്തര്‍ മേഖലയിലാണ് ഭൂരിപക്ഷം പേരും കൊല്ലപ്പെട്ടത്. 183 പേര്‍.

കഴിഞ്ഞ ദിവസം തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന എഴുപത് വയസ്സുള്ള ബസവരാജുവിനെ സേന വധിച്ചിരുന്നു. നിരോധിക്കപ്പെട്ട സംഘടനയായ സിപിഐ- മാവോയിസ്റ്റിന്‍റെ ജനറല്‍ സെക്രട്ടറിയാണ് ബസവരാജു. നംബാല കേശവ റാവു എന്നാണ് യഥാര്‍ത്ഥ നാമം.

ഇതാദ്യമായിട്ടാണ് ജനറല്‍ സെക്രട്ടറി പദവിയിലുള്ള ആളെ സേന വധിക്കുന്നത്. ആന്ധ്രാപ്രദേശ് സ്വദേശിയായ ബസവരാജുവിന്‍റെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടത് ഛത്തീസ്ഗഢ് സര്‍ക്കാരാണ്.

2011ല്‍ പൊളിറ്റ് ബ്യൂറോ അംഗമായ കിഷന്‍ജിയെ സേന കൊലപ്പെടുത്തിയിരുന്നു. മല്ലോജുല കോടേശ്വര്‍ റാവുവെന്ന കിഷന്‍ജിയെ ബംഗാളിലെ മിഡ്നാപൂരില്‍ വച്ചാണ് കൊലപ്പെടുത്തിയത്.


 

#Daily
Leave a comment