
മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും
കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണിയെ ലിബറല്‍ പാര്‍ട്ടി തിരഞ്ഞെടുത്തു. അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ലിബറല്‍ പാര്‍ട്ടിയില്‍ നടന്ന മത്സരത്തില്‍ കാര്‍ണി വിജയിച്ചു. അദ്ദേഹം ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയാകും.
59 വയസ്സുകാരനായ കാര്‍ണിക്ക് 86 ശതമാനം വോട്ടുകള്‍ ലഭിച്ചു. 1,52,000 പാര്‍ട്ടി അംഗങ്ങളാണ് വോട്ട് ചെയ്തത്. മുന്‍ ധനകാര്യമന്ത്രിയായ ക്രിസ്റ്റിയ ഫ്രീലാന്‍ഡിനെയാണ് കാര്‍ണി പരാജയപ്പെടുത്തിയത്.
കാനഡയുടെ കേന്ദ്ര ബാങ്കിന്റേയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റേയും ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് കാര്‍ണി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന വ്യാപാര യുദ്ധം, കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കണമെന്നുള്ള ട്രംപിന്റെ ആവശ്യം തുടങ്ങി അനവധി പ്രശ്‌നങ്ങളില്‍ കാനഡ കുഴങ്ങുമ്പോഴാണ് കാര്‍ണി പ്രധാനമന്ത്രിയാകുന്നത്. ട്രംപിനെ നേരിടാന്‍ ഏറ്റവും യോഗ്യനായ രാഷ്ട്രീയക്കാരനാണെന്ന് കാര്‍ണിയെ കാനഡക്കാര്‍ വിശേഷിപ്പിക്കുന്നു.
ഒമ്പതുവര്‍ഷം അധികാരത്തിലിരുന്ന ട്രൂഡോ ജനുവരിയിലാണ് രാജി പ്രഖ്യാപനം നടത്തിയത്. അദ്ദേഹത്തിന്റെ ജനപ്രീതി ഇടിഞ്ഞതിനെ തുടര്‍ന്നാണ് രാജി വച്ചത്.