
TMJ Daily
ഗാസയിൽ വീണ്ടും കൂട്ടക്കുരുതി
30 Oct 2025 | 1 min Read
TMJ News Desk
ഗാസയിൽ വെടി നിർത്തൽ കരാർ ഒപ്പ് വച്ചതിന് ശേഷവും കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദ്ദേശ പ്രകാരമാണ് ഇസ്രായേൽ സൈന്യം ഗാസയിൽ വീണ്ടും ആക്രമണം തുടങ്ങിയത്. ഗാസയിലെ വിവിധ മേഖലകളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 46 കുട്ടികളടക്കം 104 പലസ്തീൻകാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ പത്താം തീയതി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഈജിപ്തിൽ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഇസ്രായേലും ഹമാസും വെടി നിർത്തലിന് ധാരണയായത്. ഹമാസ് വെടി നിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു ചൊവ്വാഴ്ച ഇസ്രായേൽ സൈന്യം ഗാസയിൽ വ്യോമാക്രമണം നടത്തിയത്. വെടി നിർത്തൽ കരാർ ഒപ്പ് വച്ചതിന് ശേഷം 211 പേർ ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
#Daily
Leave a comment


