TMJ
searchnav-menu
post-thumbnail

A V MUKESH | PHOTO: WIKI COMMONS

TMJ Daily

കാട്ടാന ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ കൊല്ലപ്പെട്ടു, മരണം റിപ്പോര്‍ട്ടിങ്ങിനിടെ

08 May 2024   |   1 min Read
TMJ News Desk

കാട്ടാന ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ കൊല്ലപ്പെട്ടു. മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാന്‍ എ. വി മുകേഷാണ് മരിച്ചത്. പാലക്കാട് കൊട്ടെക്കാട് വച്ച്  കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.

ഡല്‍ഹിയില്‍ ദീര്‍ഘകാലം ക്യാമറാമാനായി ജോലി ചെയ്ത ശേഷം ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയില്‍ ജോലി ചെയ്യുകയാണ് മുകേഷ്. മാതൃഭൂമി ഡോട്ട്‌കോമിലെ അതിജീവനം എന്ന കോളത്തില്‍ മുകേഷിന്റെ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലപ്പുറം പരപ്പനങ്ങാടിയിലെ ചെട്ടിപ്പടി സ്വദേശിയാണ് എ.വി മുകേഷ്.  


#Daily
Leave a comment