TMJ
searchnav-menu
post-thumbnail

TMJ Daily

മക്ഡൊണാൾഡ് ഉണ്ടാക്കിയ ഇ കോളി പ്രതിസന്ധി, പച്ചക്കറി എങ്ങനെയാണ് അപകടകാരിയാവുന്നത്

26 Oct 2024   |   2 min Read
TMJ News Desk

കോളി വ്യാപനത്തെ തുടർന്ന് ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യശൃംഖലയായ മക്ഡൊണാൾഡ്സ് തങ്ങളുടെ ഭക്ഷണങ്ങളിൽ നിന്ന് രോ​ഗവ്യാപനത്തിന് കാരണമായ ഉള്ളി ഒഴിവാക്കേണ്ടി വന്നിരുന്നു. ഇത് റെസ്റ്റോറന്റുകളുടെ ഉത്പാദനത്തെയും വിപണനത്തെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. നിലവിൽ 75 പേർക്ക് രോ​ഗം സ്ഥിരീകരിക്കുകയും ഒരാൾ മരണമടയുകയും ചെയ്തിരുന്നു. യുഎസിലെ മക്ഡൊണാൾഡ്സിന്റെ 14,000 റെസ്റ്റോറന്റുകളിലെ മെനുവിൽ നിന്നാണ് ഹാംബർ​ഗർ ഒഴിവാക്കിയത്.

രോ​ഗബാധിതരായ 61 പേരെക്കുറിച്ചാണ് നിലവിൽ വിവരമുള്ളത്, ഇവരിൽ 22 പേരാണ് നിലവിൽ ആശുപത്രി ചികിത്സയിലുള്ളത്. ഇതിൽ രണ്ട് പേർക്ക്  വൃക്ക തകരാറിന് വരെ കാരണമായേക്കാവുന്ന ഹിമോലിറ്റിക് യൂറേമിക് സിൺഡ്രം എന്ന രോ​ഗവും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് യുഎസ് ഫുഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ബർ​ഗറിലെ ബീഫ് പാറ്റികൾ ഭക്ഷ്യജന്യരോ​ഗങ്ങൾക്ക് കാരണമായി തീർന്നിരുന്നു. യുഎസിലെ മറ്റൊരു ഭക്ഷ്യശൃംഖലയായ ജാക്ക് ഇൻ ബോക്സിലെ ബർ​ഗർ കഴിച്ചത് മൂലമുണ്ടായ ഇ കോളി വ്യാപനവും ഇതിൽ ഉൾപ്പെടുന്നു. കേടായ ബീഫ് പാറ്റികൾ ഉപയോ​ഗിച്ച് നിർമ്മിച്ച ഈ ബർ​ഗറുകൾ 170 പേരിൽ ഇ കോളി ബാധയുണ്ടാക്കുകയും നാല് പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

ഇതേതുടർന്ന് ബീഫ്  പാചകം ചെയ്യുന്നതും വിൽക്കുന്നതും സംബന്ധിച്ച് സർക്കാർ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നത് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായകമായതായി എഫ് ഡി ഡിയിലെ മുൻ ഉദ്യോഗസ്ഥൻ  പറഞ്ഞു.

ബീഫ് പാകം ചെയ്ത് ഉപയോ​ഗിക്കുന്നത് കൊണ്ട് ആവാം ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരാത്തത്, പാകം ചെയ്യുന്നത് പലപ്പോഴും ഭക്ഷണപദാർത്ഥങ്ങൾ മോശമാവാതിരിക്കാൻ സഹായിക്കുന്നു. ശരിയായ രീതിയിൽ കഴുകി വൃത്തിയാക്കിയതിന് ശേഷമാണ് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പദാ‌ർത്ഥങ്ങൾ ഉപയോ​ഗിച്ചാൽ ഈ അപകടം ഒഴിവാക്കാനാകും.

കൃഷി ചെയ്യുന്ന ഭക്ഷണസാധനങ്ങൾക്ക്  മൃ​ഗങ്ങളുമായി പല രീതിയിൽ സമ്പർക്കം ഉണ്ടാവാനുള്ള സാഹചര്യം കൂടുതലാണ്. ഇ കോളിയ്ക്ക് കാരണമായ ബാക്ടീരിയ ഏറ്റവും കൂടുതലായി‌ കണ്ട് വരുന്നത് മൃ​ഗങ്ങളിലാണ്. അതുകൊണ്ട് തന്നെ ഇവയുടെ മലവും മറ്റും വളമായി ഉപയോ​ഗിക്കുന്നതും മോശമായ വെള്ളം ഉപയോ​ഗിക്കുന്നതും ഉള്ളി പോലുള്ള വിളകളിൽ ഏറ്റവും എളുപ്പത്തിൽ ചീത്തയാവാനുള്ള സാഹചര്യമുണ്ടാവുന്നു. ഉത്പന്നങ്ങളുടെ ​ഗുണമേന്മ കണ്ടെത്താൻ ചില ടെസ്റ്റുകൾ അനിവാര്യമാണ് എന്നാൽ ടെസ്റ്റുകൾ എല്ലാം കണ്ടെത്തണമെന്നില്ലെന്നത് വെല്ലുവിളിയാണ്. ഉള്ളി സംഭരണം നിർത്തിവയ്ക്കാനുള്ള തീരുമാനം ഉടൻ നടപ്പിലാക്കുമെന്നാണ് കമ്പനി പറയുന്നത്. 2022ലുണ്ടായ ഇ കോളി ബാധയ്ക്ക് കാരണം ലെറ്റൂസ് ആണെന്ന് കണ്ടെത്തിയതിനെ തുട‌ർന്ന് ഭക്ഷണങ്ങളിൽ നിന്ന് ഇത് ഒഴിവാക്കിയിരുന്നു. 2006ലുണ്ടായ 71 പേരെ ബാധിച്ച ഇ കോളി വ്യാപനത്തിനും കാരണമായത് ലെറ്റൂസ് തന്നെയാണ്. മാംസത്തെക്കാൾ കൂടുതൽ അപകടകാരി പച്ചക്കറിയാണെന്ന് ആണ് ഈ കണക്കുകളെല്ലാം വ്യക്തമാക്കുന്നത്.


#Daily
Leave a comment