
മെഡിക്കല്‍ രേഖകളുടെ ചോര്‍ച്ച; നിയമനടപടിക്കൊരുങ്ങി ഗുസ്തിതാരം ഇമാന്‍ ഖലീഫ്
പാരീസ് ഒളിംപിക്‌സ് 2024ല്‍ വനിതകളുടെ ഗുസ്തിയില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ അല്‍ജീരിയന്‍ താരം ഇമാന്‍ ഖലീഫിന്റെ മെഡിക്കല്‍ രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ താരം നിയമനടപടിക്കൊരുങ്ങുന്നു. ഫ്രാന്‍സിലെ മാധ്യമങ്ങളിലാണ് ഈ ആഴ്ച ഖലീഫിന്റെ ഡിഎന്‍എയില്‍ ആണുങ്ങളുടെ ക്രോമസോം ആയ XY ഉണ്ടെന്ന റിപ്പോര്‍ട്ട് വന്നത്. ഫ്രഞ്ച് ദിനപത്രം ''ലെ കറസ്‌പോണ്ടന്റാണ്' റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടത്.
പാരീസ് ഒളിമ്പിക്‌സിലെ ഗുസ്തി മത്സരത്തിനിടെ ഇറ്റാലിയന്‍ താരമായ ആഞ്ജല കരിനിയെ 46 സെക്കന്‍ഡുകളില്‍ ഖലീഫ് തോല്‍പ്പിച്ചതിന് ശേഷം വലിയ വിവാദമാണുണ്ടായത്. മൂക്കിലേറ്റ പ്രഹരത്തിനു ശേഷം കരച്ചിലോടെയാണ് ഇറ്റാലിയന്‍ താരം ബോക്‌സിങ് റിങ് വിട്ടത്. തുടര്‍ന്ന് ഇറ്റാലിയന്‍ പ്രധാന മന്ത്രി ഗോര്‍ജിയ മേലോണിയും മുതല്‍ ഹാരി പോട്ടര്‍ പരമ്പരയുടെ രചയിതാവുമായിരുന്ന ജെകെ റൗളിങ് വരെ ഖലീഫ വനിതയല്ല എന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയിരുന്നു.
ഇന്റര്‍നാഷനല്‍ ഒളിംപിക്‌സ് അസോസിയേഷനാണ് അല്‍ജീരിയന്‍ താരം നിയമനടപടിക്കൊരുങ്ങുന്ന വിവരം പുറത്ത് വിട്ടത്. ഒളിമ്പിക് മത്സരങ്ങള്‍ക്കിടയില്‍ നടന്ന വിവാദങ്ങള്‍ക്കെതിരെയും, പുതിയതായി വന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെയുമാണ് ഖലീഫ് നിയനടപടികളെടുക്കുന്നതെന്നും അസോസിയേഷന്‍ അറിയിച്ചു. നിയനടപടികള്‍ തുടരുന്നതിനാല്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി. 2021ലെ ടോക്കിയോ ഒളിംപിക്‌സ് അടക്കം രാജ്യാന്തര ഗുസ്തി മത്സരങ്ങളില്‍ വര്‍ഷങ്ങളായി ഖലീഫ് പങ്കെടുക്കുന്നതാണെന്ന് അസോസിയേഷന്‍ ഓര്‍മിപ്പിച്ചു. കൂടാതെ ഇന്റര്‍നാഷനല്‍ ബോക്‌സിങ് അസോസിയേഷന്റെ അനുമതിയുള്ള മത്സരങ്ങളിലും ഖലീഫ് പങ്കെടുത്തിട്ടുണ്ട്.
ഇമാന്‍ ഖലീഫ് നേരിടുന്ന അധിക്ഷേപങ്ങളില്‍ തങ്ങള്‍ ദുഃഖിതരാണെന്ന് ഒളിംപിക്‌സ് അസോസിയേഷന്‍ അറിയിച്ചു. പാരീസ് ഒളിമ്പിക്‌സിലെ ഗോള്‍ഡ് മെഡല്‍ വിജയ ശേഷം അല്‍ജീരിയയില്‍ വലിയ വരവേല്‍പ്പാണ് ഖലീഫിന് ലഭിച്ചത്.