
അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയില്‍ അംഗത്വം; ഇന്ത്യയെ യുഎസ് പിന്തുണയ്ക്കും
അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് യുഎസ് പിന്തുണ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ യുഎസ് പ്രസിഡന്റ് ട്രംപാണ് പിന്തുണ അറിയിച്ചത്.
എണ്ണ, വാതകം, സിവില്‍ ആണവോര്‍ജ്ജം എന്നിവ അടക്കമുള്ള യുഎസ്- ഇന്ത്യ ഊര്‍ജ്ജ സുരക്ഷ പങ്കാളിത്തത്തോട് പ്രതിജ്ഞാബദ്ധമാണെന്ന് ഇരുനേതാക്കളും പ്രസ്താവനയില്‍ അറിയിച്ചു.
മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയും യുഎസും ഒപ്പിട്ട 123 സിവില്‍ ആണവ കരാര്‍ പൂര്‍ണമായും നടപ്പിലാക്കും. ഇന്ത്യയില്‍ യുഎസ് രൂപകല്‍പന ചെയ്ത ആണവ റിയാക്ടറുകള്‍ സ്ഥാപിക്കും. ഇതിനായി സാധ്യമായ സാങ്കേതിക വിദ്യ കൈമാറുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യ- മദ്ധ്യ കിഴക്കന്‍- യൂറോപ്പ് സാമ്പത്തിക ഇടനാഴി സ്ഥാപിക്കാന്‍ ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ട്രംപ് പറഞ്ഞു.