TMJ
searchnav-menu
post-thumbnail

TMJ Daily

ദളിത് യുവതിക്ക് മാനസിക പീഡനം: പേരൂര്‍ക്കട എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

19 May 2025   |   1 min Read
TMJ News Desk

വ്യാജ മാലമോഷണക്കേസില്‍ ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ കുറ്റാരോപിതനായ പേരൂര്‍ക്കട എസ്‌ഐ പ്രസാദിന് സസ്‌പെന്‍ഷന്‍. ജിഡി ചാര്‍ജുള്ള പൊലീസുകാര്‍ക്കെതിരെയും നടപടി ഉണ്ടാകും. സംഭവത്തില്‍ മന്ത്രി ഒ ആര്‍ കേളു റിപ്പോര്‍ട്ട് തേടി. വകുപ്പ് തല അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

സ്വര്‍ണ മാല മോഷണം പോയിയെന്ന് അമ്പലമുക്ക് സ്വദേശി നല്‍കിയ പരാതിയിന്മേലില്‍ ബിന്ദു എന്ന യുവതിയെ പേരൂര്‍ക്കട സ്റ്റേഷനില്‍വച്ച് മണിക്കൂറുകളോളം മാസനിക പീഡനത്തിന് ഇരയാക്കിയെന്നതാണ് പ്രസാദിനും സഹപ്രവര്‍ത്തകര്‍ക്കും എതിരെയുള്ള ആരോപണം.

18 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം മോഷണം പോയിയെന്നായിരുന്നു പരാതി. വീട്ടു ജോലിക്കാരിയാണ് ബിന്ദു. പരാതിയിന്മേല്‍ ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും 20 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍, സ്വര്‍ണ മാല പരാതിക്കാരുടെ വീട്ടില്‍ നിന്നും കണ്ടെത്തി.

എന്നാല്‍ പൊലീസ് കേസിലെ എഫ്‌ഐആര്‍ റദ്ദാക്കിയില്ല. കൂടാതെ തുടര്‍ നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ബിന്ദു മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പട്ടിക ജാതി കമ്മിഷനും  പരാതി നല്‍കി. കഴിഞ്ഞ മാസം 23നാണ് സംഭവം നടന്നത്.




#Daily
Leave a comment