TMJ
searchnav-menu
post-thumbnail

TMJ Daily

മെസിയും അര്‍ജന്റീനയും ഒക്ടോബറിലെത്തും; മത്സരം കൊച്ചിയില്‍

26 Mar 2025   |   1 min Read
TMJ News Desk

വര്‍ഷം ഒക്ടോബറില്‍ അന്താരാഷ്ട്ര പ്രദര്‍ശന മത്സരം കളിക്കാന്‍ ലയണല്‍ മെസിയും അര്‍ജന്റീനയുടെ ദേശീയ ടീമും കേരളത്തിലെത്തും. 14 വര്‍ഷത്തിനുശേഷമാണ് മെസ്സി ഇന്ത്യ സന്ദര്‍ശിക്കുന്നത്.

കൊച്ചിയില്‍ അര്‍ജന്റീന രണ്ട് പ്രദര്‍ശന മത്സരങ്ങള്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ നേരത്തെ സ്ഥീകരിച്ചിരുന്നു. എന്നാല്‍, ഒരു മത്സരം കളിക്കുമെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍.

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പങ്കാളിയായ എച്ച്എസ്ബിസി ഇന്ത്യയാണ് ടീം കേരളത്തിലെത്തുന്ന കാര്യം അറിയിച്ചത്. ഇന്ത്യയില്‍ ഫുട്‌ബോള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യമാണ് സന്ദര്‍ശനത്തിനുള്ളത്.

ഈ മത്സരം അര്‍ജന്റീനയുടെ അന്താരാഷ്ട്ര വികസനത്തിലെ പ്രധാന പടിയാണെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റ് ക്ലോഡിയോ ഫാബിയന്‍ ടാപിയ പറഞ്ഞു.

മെസ്സി ആദ്യമായി ഇന്ത്യയില്‍ കളിച്ചത് 2011 സെപ്തംബറിലാണ്. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തില്‍ വെനസ്വേലയെ 1-0ന് അര്‍ജന്റീന തോല്‍പിച്ചു.

കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിലാകും മത്സരം. അര്‍ജന്റീനയുടെ എതിരാളി ആരാണെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും ഉയര്‍ന്ന റാങ്കുള്ള സൗദി അറേബ്യ, ഇറാന്‍, ഖത്തര്‍, യുഎഇ തുടങ്ങിയ ടീമുകളെയാണ് പരിഗണിക്കുന്നതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.


#Daily
Leave a comment