TMJ
searchnav-menu
post-thumbnail

TMJ Daily

മെസ്സി കേരളത്തിലേക്കില്ല 

04 Aug 2025   |   1 min Read
TMJ News Desk

യണൽ മെസ്സിയും അർജന്റീന ദേശീയ ഫുട്ബോൾ ടീമും ഈ വർഷം കേരളത്തിലെത്തില്ലെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ സ്ഥിരീകരിച്ചു. ഈ വർഷം ഒക്ടോബറിലാണ് മെസ്സി കേരളത്തിലെക്ക് വരാനിരുന്നത്. എന്നാൽ മെസ്സിയും കൂട്ടരും എത്തില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചതായി മന്ത്രി പറഞ്ഞു.

അർജന്റീന ഫുട്ബോൾ ടീമും സ്പോൺസർമാരും വ്യത്യസ്ത നിലപാടുകളെടുകളാണ് എടുക്കുന്നത്. ഒക്ടോബറിൽ വരുമെങ്കിൽ മാത്രമേ തങ്ങൾക്ക് താത്പര്യമുള്ളൂവെന്നാണ് സ്പോൺസർമാരുടെ നിലപാടെന്നും മന്ത്രി അറിയിച്ചു. അർജന്റീന ടീം എത്തുന്നതിനായുള്ള കരാറിന്റെ ഭാഗമായി ടീമിന് പണം നല്‍കിയിരുന്നു. കേന്ദ്ര കായിക മന്ത്രാലയം, ധനകാര്യ വകുപ്പ്, റിസര്‍വ് ബാങ്ക് തുടങ്ങിയവയുടെ അനുമതിയോടെയാണ് പണം അടച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, മെസ്സി ഈ വർഷം ഡിസംബറില്‍ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഫുട്‌ബോള്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് വേണ്ടി ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ സന്ദര്‍ശിക്കുമെന്നാണ് നിഗമനം.

#Daily
Leave a comment