TMJ
searchnav-menu
post-thumbnail

TMJ Daily

മെസ്സി കേരളത്തിലേക്കില്ല; ചൈനയിലേക്കെന്ന് റിപ്പോര്‍ട്ട്

16 May 2025   |   1 min Read
TMJ News Desk

തിഹാസ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയും അര്‍ജന്റീനയും കേരളത്തില്‍ കളിക്കുന്നത് കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ. മെസ്സി കേരളത്തിലേക്കില്ലെന്നും ഒക്ടോബറില്‍ ചൈനയില്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നും റിപ്പോര്‍ട്ട്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ മത്സരങ്ങളുടെ ഫിക്‌സ്ചര്‍ പുറത്തുവന്നു. ലോകകപ്പിനുള്ള തയ്യാറെടുപ്പിനായുള്ള സൗഹൃദ മത്സരത്തിന് കേരളത്തില്‍ വരുമെന്നായിരുന്നു പ്രതീക്ഷ.

ഇതിനായി കേരള സര്‍ക്കാര്‍ ഏറെ പ്രയത്‌നിച്ചിരുന്നു. അര്‍ജന്റീന ചൈനയിലേക്ക് പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മത്സരങ്ങളാണ് ചൈനയില്‍ കളിക്കുന്നത്.

നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലും അര്‍ജന്റീന സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നുണ്ട്. ആഫ്രിക്കയില്‍ അംഗോളയും ഖത്തറില്‍ അമേരിക്കയുമാണ് എതിരാളികള്‍.





 

#Daily
Leave a comment