TMJ
searchnav-menu
post-thumbnail

TMJ Daily

 മെട്രോ തിരുവനന്തപുരത്തേയ്ക്കും 

08 Nov 2025   |   1 min Read
TMJ News Desk

ലസ്ഥാന നഗരിയിലും മെട്രോ കൊണ്ടുവരാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. പാപ്പനംകോട്ട് നിന്ന് ആരംഭിക്കുന്ന മെട്രോ കിള്ളിപ്പാലം, പാളയം, ശ്രീകാര്യം വഴി കഴക്കൂട്ടത്തിനു സമീപം ടെക്നോപാർക്കുവരെ ഒന്നാംഘട്ടത്തിൽ എത്തി ബൈപ്പാസിലൂടെ ഈഞ്ചയ്ക്കലിൽ അവസാനിക്കും. 31 കിലോമീറ്റര് ദൂരം വരുന്ന മെട്രോയുടെ ആദ്യ അലെയ്‌ൻമെന്റിനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ആണ് പദ്ധതി നടപ്പാക്കുക. ഇതിനായുള്ള ഡിപിആർ കെഎംആർഎൽ ഉടൻ തന്നെ തയ്യാറാക്കും. മെട്രോയുടെ ആദ്യ ഘട്ടത്തിൽ 27 സ്റ്റേഷനുകൾ ആണ് ഉണ്ടാവുക. തിരുവനന്തപുരത്ത് മെട്രോ ആവശ്യമുണ്ടോയെന്നറിയാൻ സമഗ്ര ഗതാഗത പദ്ധതി (സിഎംപി) തയ്യാറാക്കിയിരുന്നു. മോണോ റെയിലോ ലൈറ്റ്‌ മെട്രോയോ– ഏതാണ്‌ വേണ്ടതെന്ന്‌ അറിയാനായി പഠനം നടത്തിയിരുന്നെങ്കിലും ഇത് രണ്ടും ഭാവിയിൽ തിരുവനന്തപുരത്തിന് ഗുണം ചെയ്യില്ല  എന്ന് മനസിലായപ്പോഴാണ് കൊച്ചി മെട്രോ മാതൃകയിലോ രാജ്യത്തെ മറ്റ് മെട്രോയുടെ മാതൃകയിലോ നിർമ്മിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്.


#Daily
Leave a comment