
അമേരിക്കയിലേക്ക് കുടിയേറിയ കുട്ടികൾ നാട് വിടണം
അമേരിക്കയിലേക്ക് തനിച്ച് കുടിയേറിയ കുട്ടികൾ സ്വമേധയാ രാജ്യം വിടണമെന്നും, അതിനായി 2500 ഡോളർ നല്കുന്നതായിരിക്കുമെന്നും അമേരിക്കൻ ഭരണകൂടം. കുടിയേറ്റ അഭയകേന്ദ്രങ്ങൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം അടങ്ങിയിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഡിപ്പാർട്മെന്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റി (DHS)യുടെ വിശദീകരണ പ്രകാരം പതിനാല് വയസിനും അതിന് മുകളിലോട്ടും പ്രായമുള്ള കുടിയേറ്റകാരായ കുട്ടികൾക്ക് ഒറ്റത്തവണ പുനരധിവാസ സ്റ്റൈപ്പന്റ് അയി ആവും 2500 ഡോളർ നൽകുക എന്നാണ്.
വലിയ രീതിയിലുള്ള വിമർശനങ്ങൾ അമേരിക്കയുടെ ഈ നടപടിക്ക് എതിരെ ഉയർന്നിട്ടുണ്ട്. Kids in Need of Defense എന്ന കുടിയേറ്റ കുട്ടികൾക്കായി പ്രവർത്തിക്കുന്ന സംഘടനയുടെ പ്രസിഡണ്ട് വെന്റി യങ് രൂക്ഷമായി പ്രതികരിച്ചു. അമേരിക്കയുടെ ക്രൂരമായ തന്ത്രമാണിതെന്നും അമേരിക്കൻ പരിരക്ഷയ്ക്ക് അര്ഹതെയുണ്ടോ എന്ന് നിർണ്ണയിക്കുന്ന നിയമങ്ങളെ ദുർബലപ്പെടുത്തുന്ന നീക്കമാണിതെന്നും വെന്റി കൂട്ടി ചേർത്തു.


