
അസിം മുനീറിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
പാകിസ്താൻ സൈനിക മേധാവി അസിം മുനീറിൻ്റെ ആണവ ഭീഷണിക്കെതിരെ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ആണവായുധം കാണിച്ചുള്ള ഭീഷണി പാകിസ്താൻ്റെ സ്ഥിരം ശൈലിയാണെന്നും ഈ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
'ഒരു സൗഹൃദ മൂന്നാം രാജ്യത്തിൻ്റെ മണ്ണിൽ നിന്നാണ് ഈ പരാമർശങ്ങൾ നടത്തിയതെന്നത് ഖേദകരമാണ്. ആണവ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇന്ത്യ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കും’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
"ഇന്ത്യ അണക്കെട്ട് നിർമിച്ചാൽ മിസൈൽ ഉപയോഗിച്ച് പാകിസ്താൻ അത് തകർക്കും ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങള്‍ ഇല്ലാതാകുമെന്ന് തോന്നിയാല്‍, ലോകത്തിൻ്റെ പകുതി ഭാഗത്തെയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും," അമേരിക്കൻ സന്ദർശന വേളയിൽ മുനീർ പറഞ്ഞു.


