PHOTO: FACEBOOK
മിന്നുമണി ടീമില്‍, ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലേക്കുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ബി.സി.സി.ഐ പ്രഖ്യാപിച്ച ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരമായ മിന്നുമണിയും. ജനുവരി അഞ്ചു മുതല്‍ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലേക്ക് 16 അംഗ ടീമുകളെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്.
ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിനെ കൂടാതെ ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമിനേയും ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 28 ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും നടക്കുന്നത് മൂംബൈ വാങ്കടെ സ്റ്റേഡിയത്തിലാണ്.
വനിതാ ക്രിക്കറ്റിലെ മലയാളി സാന്നിധ്യം
2023 ജൂലൈയില്‍ നടന്ന ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയിലേക്കാണ് മിന്നുമണിക്ക് ദേശീയ ടീമില്‍ നിന്നും ആദ്യം കോള്‍ വരുന്നത്. അരങ്ങേറ്റ സീരീസില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത ഈ മലയാളി ഓള്‍റൗണ്ടര്‍ പരമ്പരയിലെ ലീഡിങ്ങ് വിക്കറ്റ് ടേക്കര്‍ കൂടിയായിരുന്നു. ഈ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് 2023 ഏഷ്യന്‍ ഗെയിംസിലേക്കുള്ള ടീമിലും മിന്നുമണിക്ക് വിളി വന്നതും.
ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടീം
ട്വന്റി-20: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജ്യോത് കൗര്‍, ശ്രേയാങ്ക പാട്ടീല്‍, മന്നത് കശ്യപ്, സൈക ഇഷാഖ്, രേണുക സിങ് ഠാക്കൂര്‍, ടിറ്റസ് സാധു, പൂജ വസ്ത്രകാര്‍, കനിക അഹൂജ, മിന്നു മണി.
ഏകദിനം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജ്യോത് കൗര്‍, ശ്രേയാങ്ക പാട്ടീല്‍, മന്നത് കശ്യപ്, സൈക ഇഷാഖ്, രേണുക സിങ് ഠാക്കൂര്‍, ടിറ്റസ് സാധു, പൂജ വസ്ത്രകാര്‍, സ്നേഹ് റാണ, ഹര്‍ലീന്‍ ഡിയോള്‍.