
ബിജെപിയെ അധികാരത്തിലെത്തിക്കുകയാണ് ദൗത്യം: രാജീവ് ചന്ദ്രശേഖര്‍
കേരളത്തില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കുകയെന്നതാണ് ദേശീയ നേതൃത്വം തന്നെ ഏല്‍പ്പിച്ച ദൗത്യമെന്ന് പുതിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു. അതിനുശേഷമേ താന്‍ മടങ്ങിപ്പോകുകയുള്ളൂവെന്നും കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് സ്ഥാനം ഏറ്റശേഷം പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്തോഷകരവും അഭിമാനകരവുമായ ഒരു ഉത്തരവാദിത്തമാണ് പാര്‍ട്ടി നല്‍കിയതെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് നേതാക്കളോടും നന്ദി പറഞ്ഞു.
ബിജെപിക്കുള്ള 19 ശതമാനം വോട്ട് വിഹിതം ഉയര്‍ത്തി രാഷ്ട്രീയ വിജയം നേടാന്‍ കഴിയണമെന്ന് രാജീവ് പറഞ്ഞു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ ശക്തി കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ മനസ്സിലായെന്നും തിരുവനന്തപുരത്ത് 35 ദിവസം കൊണ്ട് മൂന്നര ലക്ഷം വോട്ടുകള്‍ പിടിക്കാനായത് പ്രവര്‍ത്തകരുടെ മിടുക്കും കഴിവും കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി പ്രവര്‍ത്തകരുടെ പാര്‍ട്ടിയായിരുന്നുവെന്നും ഇനി മുന്നോട്ടു പോകുമ്പോഴും അങ്ങനെ തന്നെയായിരിക്കുമെന്നും രാജീവ് ചന്ദ്രശഖരന്‍ ഉറപ്പ് നല്‍കി.