TMJ
searchnav-menu
post-thumbnail

TMJ Daily

സുനിത വില്ല്യംസിനേയും ബുച്ച് വില്‍മോറിനേയും തിരിച്ചെത്തിക്കാനുള്ള ക്രൂ 10 പുറപ്പെട്ടു

15 Mar 2025   |   1 min Read
TMJ News Desk

മ്പത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന യുഎസ് ബഹിരാകാശ സഞ്ചാരികളായ സുനിത വില്ല്യംസിനേയും ബുച്ച് വില്‍മോറിനേയും തിരികെ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനുള്ള ക്രൂ 10 പുറപ്പെട്ടു.

സുനിതയ്ക്കും വില്‍മോറിനും പകരമുള്ള നാല് ബഹിരാകാശ സഞ്ചാരികളേയും വഹിച്ചു കൊണ്ടുള്ള സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് നാസയുടെ കെന്നഡി സ്‌പേസ് കേന്ദ്രത്തില്‍ നിന്നും വെള്ളിയാഴ്ച്ച കുതിച്ചുയര്‍ന്നു. യുഎസില്‍ നിന്നുള്ള രണ്ട് യാത്രികരും റഷ്യയില്‍നിന്നും ജപ്പാനില്‍ നിന്നും ഓരോരുത്തരുമാണ് പേടകത്തിലുള്ളത്.

കെന്നഡി സ്‌പേസ് കേന്ദ്രത്തിലെ വിക്ഷേപണ തറയില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിശ്ചയിച്ചതിലും ഒരു ദിനം വൈകിയാണ് ഫാല്‍ക്കണ്‍ 9 യാത്ര പുറപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിന് സുനിതയും വില്‍മോറും ബഹിരാകാശ കേന്ദ്രത്തില്‍ എത്തിയത് സ്‌പേസ്എക്‌സിന്റെ എതിരാളികളായ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറില്‍ ആണ്. എട്ട് ദിവസത്തെ ദൗത്യമാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സ്റ്റാര്‍ലൈനറില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് തിരിച്ചുവരാനായില്ല. പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്ക് തകരാറും ഹീലിയം ചോര്‍ച്ചയും ഉണ്ടായി. ഇതേതുടര്‍ന്നാണ് ഇരുവരും ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത്. ഈ മാസം 19ന് അവര്‍ തിരിച്ചെത്തും.


#Daily
Leave a comment