
ഇന്ത്യക്ക് എതിരെയുള്ള പരമ്പരയിൽ ഓസ്‌ട്രേലിയയെ മിച്ചൽ മാർഷ് നയിക്കും
ഈ മാസം ആരംഭിക്കുന്ന ഓസ്‌ടേലിയ-ഇന്ത്യ ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയയെ മിച്ചൽ മാർഷ് നയിക്കുമെന്ന് ഓസ്‌ടേലിയൻ സെലെക്ടർസ് അറിയിച്ചു. ഏകദിന പരമ്പരയ്ക്കും T20 പരമ്പരയ്ക്കുമുള്ള 14 അംഗ ടീമിനെയും സെലെക്ടർസ് പ്രഖ്യാപിച്ചു. പരിക്ക് മൂലം വിട്ട് നിൽക്കുന്ന ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ അഭാവത്തിലാണ് മിച്ചൽ മാർഷ് ഓസ്‌ട്രേലിയയേ നയിക്കുക.
പരിക്കിൽ നിന്നും മോചിതനായ പേസ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഓസ്‌ട്രേലിയൻ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മോശം ഫോം തുടരുന്ന മാർന്സ് ലാബുഷെയ്‌നിന് പകരം ക്യൂൻസിലാൻഡ് തരാം മാറ്റ് റെൻഷോയെ ഓസ്‌ട്രേലിയൻ ടീമിൽ ഉൾപ്പെടുത്തി. T20 താരം മൈക്കിൾ ഓവനെയും ടീമിൽ എടുത്തിട്ടുണ്ട്.
ഗ്ലെൻ മാസ്‌വെൽ, സ്റ്റീവൻ സ്മിത്ത് എന്നീ താരങ്ങളുടെ വിരമിക്കലിനു ശേഷം ഓസ്‌ട്രേലിയൻ മധ്യനിര സ്ഥിരത പുലർത്തിയിരുന്നില്ല. റെൻഷോയും ഒവാനും ഈ പ്രശനം പരിഹരിക്കുമെന്നാണ് സെലെക്ടർസ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 19നാണ് ഇന്ത്യ-ഓസ്ട്രേലിയ പരമ്പര ആരംഭിക്കുക


