
മൊബൈല്‍ഫോണുകള്‍ വില്ലനല്ല, ബ്രെയിന്‍ ക്യാന്‍സറിനും കാരണമാകില്ല
മൊബൈല്‍ഫോണുകളുടെ ഉപയോഗം മസ്തിഷ്‌ക അര്‍ബുദ്ദ സാധ്യത വര്‍ദ്ധിക്കുന്നതിന് കാരണമാകില്ലെന്ന് ലോകാരോഗ്യ സംഘടന. ആഗോളതലത്തില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. വയര്‍ലസ് സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടും, മസ്തിഷ്‌ക അര്‍ബുദ്ദ സാധ്യത വര്‍ദ്ധിച്ചിട്ടില്ല എന്നാണ് സെപ്തംബര്‍ 3ന് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഓസ്ട്രേലിയന്‍ ഗവണ്‍മെന്റിന്റെ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നുള്ള 11 ഗവേഷകര്‍ ചേര്‍ന്നാണ് ഈ പഠനത്തിന്റെ വിലയിരുത്തല്‍ നടത്തിയത്. ഗവേഷകര്‍ 5036 പഠനങ്ങള്‍ വിലയിരുത്തിയിരുന്നെങ്കിലും 1994 മുതല്‍ 2022 വരെയുള്ള 63 പഠനങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടിലുള്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണുകളുടെ ഉപയോഗം മസ്തിഷ്‌ക ക്യാന്‍സറുകള്‍ അല്ലാതെ ശിരസിലെയോ കഴുത്തിലെയോ മറ്റു ക്യാന്‍സറുകള്‍ക്കോ കാരണമാകുന്നില്ലെന്നും ബ്രെയിന്‍ ട്യൂമറുകളുടെ എണ്ണത്തില്‍ വലിയ മാറ്റമൊന്നുമില്ലാതെ തുടരുന്നത് തന്നെയാണ് ഇതിനൊരു തെളിവെന്നും പഠനം പറയുന്നുണ്ട്.
ലാപ്പ്ടോപ്പുകള്‍, റോഡിയോ, ടിവി ട്രാന്‍സ്മിഷനുകള്‍, മൊബൈല്‍ ഫോണ്‍ടവറുകള്‍ ഉള്‍പ്പെടെ വയര്‍ലസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന എന്തും റേഡിയോ കിരണങ്ങള്‍ എന്നറിയപ്പെടുന്ന റോഡിയോ ഫ്രീക്വന്‍സി ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന്‍ പുറപ്പെടുവിക്കുന്നു. വയര്‍ലസ് ഉപകരണങ്ങള്‍ പുറപ്പെടുവിക്കുന്ന ഇത്തരം റേഡിയോ തരംഗങ്ങളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് വര്‍ഷങ്ങളായി പല മിഥ്യകളും പ്രചരിക്കുന്നതിനാല്‍ ലോകാരോഗ്യ സംഘടനയുടെ ഈ വിലയിരുത്തലുകള്‍ വളരെ പ്രധാനമാണ്. റേഡിയേഷന്‍ അടിസ്ഥാനപരമായി ഒരു ബിന്ദുവില്‍ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കുന്ന ഊര്‍ജ്ജം മാത്രമാണ്. മൊബൈല്‍ ഫോണുകളുടെ റേഡിയോ ഫ്രീക്വന്‍സിയുടെ പാര്‍ശ്യഫലങ്ങളെ മാത്രം കേന്ദ്രീകരിച്ചായിരുന്നില്ല പഠനം നടത്തിയത് ടെലിവിഷനുകളെയും മോണിറ്ററുകളെയും റഡാറുകളെയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ലോകാരോ?ഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ (AIRC) 2011-ല്‍ റേഡിയോ ഫ്രീക്വന്‍സിയെയും വൈദ്യുതകാന്തികമണ്ഡലങ്ങളെയും അര്‍ബുദത്തിന്റെ ഒരു ഘടകമായി വിലയിരുത്തിയിരുന്നു, ഈ വിലയിരുത്തലുകളിലെ അപാകതകള്‍ കൂടി ചൂണ്ടിക്കാണിക്കുന്നതാണ് പുതിയ പഠനം. വ്യക്തികള്‍ ഫോണ്‍ ഉപയോ?ഗിക്കുന്നതിന്റെ കാലപരിധി അനുസരിച്ചോ കോളുകളുടെ എണ്ണമോ ചിലവഴിക്കുന്ന സമയമോ അടിസ്ഥാനമായും ഇതില്‍ ഒരു വ്യത്യാസവും വരുന്നിലെന്നും പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്.
മൊബൈല്‍ ഫോണുകള്‍ സുരക്ഷ പരിധിയില്‍ നിര്‍ദ്ദേശിക്കുന്നതിനേക്കാള്‍ താഴ്ന്ന റേഡിയോ കിരണങ്ങളാണ് പുറപ്പെടുവിക്കുന്നത് അതു കൊണ്ട് ഇവ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന എന്തെങ്കിലും തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നിലെന്നാണ് പഠനം പറയുന്നത്. കുട്ടികളിലെ ലൂക്കിമിയക്കും മസ്തിഷ്‌ക അര്‍ബുദ്ദത്തിനും ടിവിയുടെയും റേഡിയോയുടെയും ഉപയോഗം കാരണമാകിലെന്ന് പഠനം കൂട്ടിചേര്‍ക്കുന്നു. കേന്ദ്ര നാഡീവ്യൂഹം, ഉമിനീര്‍ ഗ്രന്ഥിയിലെ മുഴകള്‍, മസ്തിഷ്‌ക മുഴകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള റേഡിയേഷന്‍ ക്യാന്‍സറിന് കാരണമാകില്ലെങ്കിലും അമിതമായ ഉപയോഗം ഉത്കണ്ഠ, കേള്‍വിക്കുറവ് എന്നിവയിലേക്ക് നയിച്ചേക്കാം. കുട്ടികള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം അമിതമായി കൂടുന്നത് കൊണ്ട് തന്നെ അവരില്‍ നാലോ അതില്‍ കൂടുതല്‍ മണിക്കൂറോ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ഇവരിലെ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം ക്യാന്‍സറുകളും മൊബൈല്‍ഫോണുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ അവസാനിപ്പിക്കേണ്ടതാണെന്നും എന്നാല്‍ സാങ്കേതിക വിദ്യ ദിനംപ്രതി വികസിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഈ വിഷയത്തിലുള്ള പഠനം തുടരുമെന്നും റിപ്പോര്‍ട്ട് പറഞ്ഞു വയ്ക്കുന്നു.