
നാളെ 14 ജില്ലകളിലും മോക്ഡ്രില്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം നാളെ കേരളത്തില്‍ 14 ജില്ലകളിലും മോക്ഡ്രില്‍ നടത്തും. വൈകുന്നേരം നാല് മണിക്ക് തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് സിവില്‍ ഡിഫന്‍സ് മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യാ-പാകിസ്താന്‍ സംഘര്‍ഷം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പാക് വ്യോമാക്രമണം ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ജനങ്ങള്‍ക്ക് അറിവ് പകരാന്‍ വേണ്ടിയാണ് മോക്ക്ഡ്രില്‍ നടത്തുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട വിവര പ്രകാരം കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മോക്ക്ഡ്രില്ലുകള്‍ നടത്തുന്നത്. കാറ്റഗറി രണ്ട് വിഭാഗത്തിലാണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 259 സ്ഥലങ്ങളിലാണ് സുരക്ഷാ തയ്യാറെടുപ്പുകള്‍ നടക്കുന്നത്.
എന്നാല്‍, 14 ജില്ലകളിലും മോക്ക്ഡ്രില്‍ നടത്തുമെന്ന് മനോരമഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാത്രിയില്‍ വ്യോമാക്രമണമുണ്ടായാല്‍ എല്ലാ വെളിച്ചവും കെടുത്തുന്നതിനുള്ള സൈറണ്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം, നഗരങ്ങളിലും മറ്റും രാത്രിയില്‍ പൂര്‍ണമായി വെളിച്ചമണയ്ക്കല്‍, സുപ്രധാന സ്ഥാപനങ്ങളെ സംരക്ഷിക്കല്‍, ഒഴിപ്പിക്കല്‍ പദ്ധതികള്‍, പൗരപ്രതിരോധ നടപടികള്‍ ഏതെല്ലാം വിധമാണ് ജനങ്ങളെ പരിശീലിപ്പിക്കുക തുടങ്ങിയ നടപടികളാണ് മോക്ഡ്രില്ലില്‍ സ്വീകരിക്കുന്നത്.
1971ലെ ഇന്ത്യാ-പാക് യുദ്ധത്തിനുശേഷം ആദ്യമായിട്ടാണ് രാജ്യവ്യാപകമായി മോക്ഡ്രില്‍ നടത്തുന്നത്.


