TMJ
searchnav-menu
post-thumbnail

സ്റ്റിഫേന്‍ ബാന്‍സേല്‍ | Photo: Flickr

TMJ Daily

മൊഡേണ സി ഇ ഒ യുടെ വരുമാനം 400 മില്യണ്‍ ഡോളര്‍

06 May 2023   |   2 min Read
TMJ News Desk

കോവിഡ്‌ വാക്‌സിന്റെ പേരില്‍ ആഗോള പ്രശസ്‌തി നേടിയ അമേരിക്കന്‍ ഔഷധ കമ്പനിയായ മൊഡേണയുടെ മേധാവിയുടെ 2022 ലെ ശമ്പളവും ആനുകൂല്യങ്ങളും സാധാരണ തൊഴിലാളിയുടെ മിനിമം വേതനവുമായി താരതമ്യം ചെയ്യുമ്പോള്‍ 12,000 മടങ്ങിലധികം കൂടുതലാണ്‌. 2022 ല്‍ 400 ദശലക്ഷത്തിലധികം ഡോളര്‍ മൊഡേര്‍ണ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറായ സ്റ്റിഫേന്‍ ബാന്‍സേല്‍ നേടിയതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. അതില്‍ 393 ദശലക്ഷം ഡോളര്‍ കമ്പനിയിലെ തന്റെ ഓഹരികളില്‍ ഒരു ഭാഗം കൈമാറ്റം നടത്തിയതു വഴിയും ബാക്കി ശമ്പളമായ 1.5 ദശലക്ഷം ഡോളറുമാണ്‌. ശമ്പളത്തില്‍ 2021 നെ അപേക്ഷിച്ച്‌ 50 ശതമാനം വര്‍ദ്ധനയാണ്‌ 2022 ല്‍ അദ്ദേഹത്തിന്‌ ലഭിച്ചത്‌.

മണിക്കൂറില്‍ 189,000 ഡോളര്‍ വരുമാനം

ബാന്‍സേലിന്റെ ഈ വരുമാനം മണിക്കൂറില്‍ 189,000 ഡോളര്‍ ശമ്പളം ലഭിക്കുന്നതിന്‌ തുല്യമാണെന്നു കണക്കാക്കപ്പെടുന്നു. മൊഡേണയുടെ ആസ്ഥാനമായ മസ്സാച്ചുവറ്റ്‌സിലെ മിനിമം വേതനം മണിക്കൂറില്‍ 15 ഡോളറാണ്‌. അതുമായി താരതമ്യം ചെയ്യുമ്പോള്‍ മൊഡേണ സിഇഒ-നേടിയ 393 മില്യണ്‍ ഡോളര്‍ മണിക്കൂറില്‍ 188,942.30 ഡോളറാണെന്നു കണക്കാക്കുന്നു. അതായയത്‌ ആഴ്‌ച്ചയില്‍ 40 മണിക്കൂര്‍ വച്ച്‌ 52 ആഴ്‌ച്ച ജോലിയെടുത്താല്‍ അത്രയുമെത്തും. മൊഡേണ സിഇഒ നേടിയ ഈ വരുമാനം പൊതുസമ്പത്ത്‌ സ്വകാര്യലാഭത്തിനായി ഉപയോഗപ്പെടുത്തുന്നതിന്റെ ഉത്തമോദാഹരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മെസ്സന്‍ജര്‍ ആര്‍എന്‍എ അഥവാ എംആര്‍എന്‍എ ഉപയോഗിച്ചുള്ള വാക്‌സിന്‍ വികസിപ്പിക്കുന്നതിന്‌ 10.8 ബില്യണ്‍ ഡോളറിന്റെ സര്‍ക്കാര്‍ സഹായം മൊഡേണക്ക്‌ ലഭിച്ചിരുന്നതായി ദ പീപ്പിള്‍സ്‌ വാക്‌സിന്‍ എന്ന സംഘടന അവകാശപ്പെടുന്നു.

പൊതുപണയം ഉപയോഗിച്ച്‌ വികസിപ്പിച്ച വാക്‌സിന്റെ ബലത്തില്‍ നേടിയ സമ്പത്തു മുഴുവന്‍ കമ്പനിയിലെ സ്വകാര്യ ഓഹരി ഉടമകളുടെ സമ്പത്ത്‌ വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പനി ഉപയോഗപ്പെടുത്തകയാണെന്നാണ്‌ മറ്റൊരു പ്രധാന വിമര്‍ശനം. 10 ബില്യണ്‍ ഡോളര്‍ പൊതുഖജനാവില്‍ നിന്നും ലഭിച്ച കമ്പനി കോവിഡ്‌ കാലഘട്ടത്തില്‍ അതിന്റെ ഓഹരി ഉടമകള്‍ക്ക്‌ വന്‍ലാഭമണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. ഓഹരികള്‍ തിരിച്ചു വാങ്ങുന്നതിലൂടെ ഒാഹരി ഉടമകള്‍ക്ക്‌ 4 ബില്യണ്‍ ഡോളറിന്റെ വരുമാനമുണ്ടാക്കിയെന്നു പീപ്പിള്‍സ്‌ വാക്‌സിന്‍ പറയുന്നു. അമേരിക്കയില്‍ മൊഡേണ വാക്‌സിന്റെ വില നിലവിലുള്ളതിന്റെ 5 മടങ്ങ്‌ വര്‍ദ്ധിപ്പിക്കുവാന്‍ ആലോചിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ കമ്പനിയുടെ മേധാവിയുടെ ഭീമമായ ശമ്പളത്തിന്റെയും, ആനുകൂല്യങ്ങളുടെയും വിവരങ്ങള്‍ പുറത്തുവരുന്നത്‌. തങ്ങള്‍ സ്വായത്തമാക്കിയ എആര്‍എന്‍എ സാങ്കേതിക വിദ്യ ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിലുള്ള വാക്‌സിന്‍ നിര്‍മ്മാണത്തിന്‌ കൈമാറണമെന്ന ആവശ്യം തള്ളിക്കളഞ്ഞ മൊഡേണയുടെ ഓഹരി ഉടമകള്‍ കമ്പനി മേധാവിയുടെ ഭീമമായ ശമ്പളവും ആനുകൂല്യങ്ങളും എതിര്‍പ്പുകളില്ലാതെ അംഗീകരിച്ചു.

സാലറി അന്തരം കൂടുതല്‍ രൂക്ഷം

അമേരിക്കയിലെ വന്‍കിട സ്വകാര്യ കമ്പനികളിലെ സിഇഒ മാരുടെയും ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥരുടെയും ശമ്പളവും ആനുകൂല്യങ്ങളും, ശരാശരി ജീവനക്കാരുടെ ശമ്പളവും തമ്മിലുള്ള അന്തരം അസഹനീയമായ നിലയില്‍ എത്തിയതിനെതിരായ പ്രതിഷേധങ്ങളെ ശരിവെക്കുന്നതാണ്‌ മൊഡേണ സിഇഒ യുടെ ശമ്പളത്തെക്കുറിച്ചുളള വാര്‍ത്തകള്‍. സിഇഒ-മാരും ശരാശരി ജീവനക്കാരും തമ്മിലുള്ള ശമ്പളത്തിന്റെ അന്തരം ഏറ്റവുമധികം നിലനില്‍ക്കുന്ന രാജ്യമാണ്‌ അമേരിക്ക. 2017 ലെ ഒരു റിപ്പോര്‍ട്ട്‌ പ്രകാരം അമേരിക്കിയിലെ സിഇഒ-യുടെ ശ്‌മ്പളം സാധാര തൊഴിലാളിയുടെ ശമ്പളത്തിന്റെ 265 മടങ്ങ്‌ അധികമായിരുന്നു. ഈ അനുപാതം കൂടുതല്‍ വഷളാവുന്നതിന്റെ സൂചനകളാണ്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ കാണാനാവുക. മൊഡേണ മേധാവിയുടെ ശമ്പളവും ആനുകൂല്യങ്ങളും അതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

#Daily
Leave a comment