
ആർജെഡിക്കും കോൺഗ്രസിനുമെതിരെ മോഡി
ബിഹാർ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ കോൺഗ്രസിനെയും ആർജെഡിയെയും രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി. അരരിയയില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധനചെയ്യവേയാണ് മോഡിയുടെ വിമർശനം. ഇരു പാർട്ടികളും നുഴഞ്ഞ് കയറ്റക്കാരെ സംരക്ഷിക്കുകയാണെന്നും, ഈ നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കാൻ അവർ എല്ലാത്തരം നുണകളും പ്രചരിപ്പിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും മോഡി പറഞ്ഞു.
കോൺഗ്രസ്സും ആർജെഡിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാണെന്നും, 1990 മുതൽ 2005 വരെയുള്ള ആർജെഡി ഭരണം ബിഹാറിൽ യാതൊരു പുരോഗതിയും കൊണ്ടുവന്നിട്ടില്ലായെന്നും മോഡി കൂട്ടിച്ചേർത്തു. തൊണ്ണൂറുകളിൽ ആർജെഡിയുടെ ജംഗിള്‍രാജ് ബിഹാറിനെ നശിപ്പിച്ചുവെന്നും മോഡി പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. തോക്കുകള്‍, ക്രൂരത, അഴിമതി, ദുര്‍ഭരണം ഇവ ബിഹാറിന്റെ കാലക്കേടുകളായി. നിങ്ങളുടെ മാതാപിതാക്കളുടെ സ്വപ്‌നങ്ങള്‍ ചതച്ചരയ്ക്കപ്പെട്ടു, മോഡി പറഞ്ഞു.


