
മോഡി മിടുക്കനും മികച്ച സുഹൃത്തും; ട്രംപ്
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ട്രംപ്. വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വളരെ മിടുക്കനായ മനുഷ്യന്‍ എന്നും മികച്ച സുഹൃത്ത് എന്നും ട്രംപ് പരാമര്‍ശിച്ചു. താരിഫുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നന്നായി പുരോഗമിക്കുന്നുണ്ടെന്നും ട്രംപ് അറിയിച്ചു.
ഏപ്രില്‍ മുതല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു. തുടര്‍ന്നാണ് ട്രംപിന്റെ ഈ പരാമര്‍ശം. നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.
ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. എന്നാല്‍ ഒരു പ്രശ്‌നം മാത്രമാണ് അവരുമായി തനിക്കുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും തീരുവ കുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.