TMJ
searchnav-menu
post-thumbnail

TMJ Daily

ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോഡി പുറപ്പെട്ടു  

15 Jun 2025   |   1 min Read
TMJ News Desk

കാനഡയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്ര തിരിച്ചു. അഞ്ച് ദിവസം നീണ്ടുനില്ക്കുന്ന യാത്രയിൽ മോഡി സൈപ്രസ്, ക്രോയേഷ്യ, കാനഡ എന്നീ മൂന്ന് രാജ്യങ്ങൾ സന്ദർശിക്കും. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനെതിരെ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലുള്ള സൈനിക നടപടിക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി വിദേശയാത്ര നടത്തുന്നത്. ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അടക്കമുള്ള ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് കരുതപ്പെടുന്നു. ഇന്ന് സൈപ്രസിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.

സൈപ്രസിൽ നിന്നും നാളെ കാനഡയിലേക്ക് യാത്ര തിരിക്കുന്ന മോഡി ഉച്ചകോടിക്കിടെ ഡൊണാൾഡ് ട്രംപ് അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് കരുതുന്നു. ഇറാൻ, ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ നടക്കുന്ന ജി7 ഉച്ചകോടി എല്ലാവരും ഉറ്റുനോക്കുന്നു. ഉച്ചകോടിയിൽ ഈ വിഷയം പ്രധാന ചർച്ചയാകാനാണ് സാധ്യത.

ഇരുരാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണം എന്ന നിലപാട് ഇന്ത്യ അറിയിക്കും. ഖാലിസ്ഥാൻ വാദിയായ ഹർദീപ് സിംഗ് നിജ്ജർ കൊല്ലപ്പെട്ട ശേഷം ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കിയതിന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ ഉന്നതതല ചർച്ചയ്ക്ക് സാഹചര്യം ഒരുങ്ങുന്നത്. കാനഡയിലെ ആൽബെർട്ടയിൽ ഇന്ന് മുതലാണ് ഉച്ചകോടി ആരംഭിക്കുന്നത്.


#Daily
Leave a comment