TMJ
searchnav-menu
post-thumbnail

രാഹുൽ ഗാന്ധി | Photo: PTI

TMJ Daily

മോദി പരാമർശം; രാഹുൽ ഗാന്ധിക്ക് വീണ്ടും നോട്ടീസ്

30 Mar 2023   |   1 min Read
TMJ News Desk

മോദി പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് പട്‌ന കോടതി നോട്ടീസ് നൽകി. ഏപ്രിൽ 12 ന് നേരിട്ടു ഹാജരായി മൊഴിനൽകാനാണ് നോട്ടീസിൽ പറയുന്നത്. ബിഹാറിലെ ബിജെപി നേതാവ് സുശീൽ കുമാർ മോദി 2019 ൽ നൽകിയ പരാതിയിലാണ് കോടതി രാഹുലിന് നോട്ടീസ് നൽകിയത്. കേസിൽ നേരത്തെ തന്നെ രാഹുൽ ജാമ്യമെടുത്തിരുന്നു. കേസിൽ സുശീൽ മോദിയുടെ മൊഴി രേഖപ്പെടുത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. 

മോദി പരാമർശത്തിൽ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ആഴ്ച്ച രാഹുൽ ഗാന്ധിയെ രണ്ടു വർഷത്തെ തടവിനു വിധിച്ചിരുന്നു. കേസിൽ അപ്പീൽ നൽകാൻ 30 ദിവസത്തേക്ക് കോടതി ശിക്ഷ സ്‌റ്റേ ചെയ്തു. എന്നാൽ കോടതി ഉത്തരവ് വന്ന് ഒരാഴ്ച തികഞ്ഞിട്ടും സെഷൻസ് കോടതിയിൽ രാഹുൽ ഗാന്ധി അപ്പീൽ നൽകിയിട്ടില്ല.

 

#Daily
Leave a comment