TMJ
searchnav-menu
post-thumbnail

TMJ Daily

മോഡി അടുത്ത മാസം അമേരിക്ക സന്ദർശിക്കും 

13 Aug 2025   |   1 min Read
TMJ News Desk

പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത മാസം അമേരിക്ക സന്ദർശിക്കുമെന്ന് റിപ്പോർട്ട്. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ പൊതുസഭയുടെ (യുഎൻ‌ജി‌എ) വാർഷിക സമ്മേളനത്തെ മോഡി അഭിസംബോധന ചെയ്തേക്കുമെന്നാണ് സൂചന. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും. മോഡിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി അമേരിക്കയുമായി ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

യുഎൻജിഎയുടെ 80-ാമത് സെഷനാണ് അടുത്ത മാസം 9ന് ആരംഭിക്കുന്നത്. സെപ്റ്റംബർ 23 മുതൽ 29 വരെ ഉന്നതതല പൊതുചർച്ചകൾ നടക്കും. സെഷനിലെ ആദ്യ പ്രഭാഷകനായി ബ്രസീൽ, തുടർന്ന് യുഎസ് എന്നീ രാജ്യങ്ങൾ സംസാരിക്കും.

സെപ്റ്റംബർ 23ന് ട്രംപ് ലോക നേതാക്കളെ അഭിസംബോധന ചെയ്യും. യുഎൻ സമ്മേളനത്തെക്കുറിച്ചുള്ള ട്രംപിൻ്റെ രണ്ടാം ടേമിലെ ആദ്യ പ്രസംഗമാണിത്. കഴിഞ്ഞ ഒരു മാസത്തോളമായി വ്യാപാര കരാറിനെച്ചൊല്ലി ഇന്ത്യ- അമേരിക്ക ബന്ധം മോശമായിരുന്നു. അതേസമയം പാക്കിസ്ഥാനുമായി അമേരിക്ക ബന്ധം ഉറപ്പിച്ചിരുന്നു.

#Daily
Leave a comment