TMJ
searchnav-menu
post-thumbnail

TMJ Daily

മോഡി-ട്രംപ് സംഭാഷണം നടന്നിട്ടില്ല: വിദേശകാര്യ മന്ത്രാലയം

16 Oct 2025   |   1 min Read
TMJ News Desk

മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും  തമ്മിൽ ഫോൺ സംഭാഷണം നടന്നിട്ടില്ല എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. "രണ്ട് നേതാക്കളും തമ്മിൽ എന്തെങ്കിലും സംഭാഷണം നടന്നതായി എനിക്ക് അറിയില്ല" ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതിവാര പത്രസമ്മേളനത്തിൽ പറഞ്ഞു.

നേരത്തെ ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് മോഡി വാക്ക് കൊടുത്തതായി ട്രംപ് വൈറ്റ് ഹൗസിൽ നടന്ന പരിപാടിയിൽ മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യ തങ്ങളുടെ ഉപഭോക്താവിന്റെ താല്പര്യം സംരക്ഷിക്കുമെന്നും, മുൻഗണന നൽകുമെന്നും വിദേശകാര്യ മന്ത്രാലയം മുൻപ് അറിയിച്ചിരുന്നു..

#Daily
Leave a comment