
TMJ Daily
മോദിയുടെ സന്ദര്‍ശനം: ശ്രീലങ്ക 11 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു
06 Apr 2025 | 1 min Read
TMJ News Desk
മാനുഷിക പരിഗണന നല്‍കിയ മത്സ്യബന്ധന തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ശ്രീലങ്ക 11 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു.
കഴിഞ്ഞ ദിവസം ശ്രീലങ്ക സന്ദര്‍ശിച്ച മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയും തമ്മിലുള്ള ചര്‍ച്ചകളില്‍ മത്സ്യബന്ധന തൊഴിലാളികളുടെ വിഷയം ഇന്ത്യ ഉന്നയിച്ചിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന തര്‍ക്കവിഷയമാണ് ഇന്ത്യന്‍ മത്സബന്ധന തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്യുന്നത്.
തമിഴ്‌നാടിനേയും ശ്രീലങ്കയേയും വേര്‍തിരിക്കുന്ന പാക് കടലിടുക്കില്‍ വച്ച് ഇന്ത്യയുടെ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന ആക്രമിക്കുന്ന അനവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
#Daily
Leave a comment


