TMJ
searchnav-menu
post-thumbnail

TMJ Daily

നിലമ്പൂരില്‍ മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി

01 Jun 2025   |   1 min Read
TMJ News Desk

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ ജോര്‍ജ് മത്സരിക്കും. കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന സെക്രട്ടറിയായ മോഹന്‍ ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിച്ച ശേഷമാകും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.

ബിജെപിയുടെ ദേശീയ നേതൃത്വമാണ് വാര്‍ത്താക്കുറിപ്പിലൂടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. തങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് ഇല്ലെന്നാണ് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നത്.

മലപ്പുറം ചുങ്കത്തറ സ്വദേശിയാണ് മോഹന്‍ ജോര്‍ജ്. നിലമ്പൂര്‍, മഞ്ചേരി കോടതികളില്‍ അഭിഭാഷകനായ അദ്ദേഹം മാര്‍ത്തോമ സഭ കൗണ്‍സില്‍ അംഗമാണ്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് ബിജെപി എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന് നല്‍കിയെങ്കിലും അവര്‍ മത്സരിക്കാത്തതിനെ തുടര്‍ന്നാണ് ബിജെപിക്ക് നിലിവില്‍ പാര്‍ട്ടി അംഗമല്ലാത്ത ഒരാളെ കണ്ടെത്തി സ്ഥാനാര്‍ത്ഥിയാക്കേണ്ടി വന്നത്.


#Daily
Leave a comment