TMJ
searchnav-menu
post-thumbnail

TMJ Daily

യുദ്ധത്തിന് നല്‍കിയ പണം തിരികെ വേണം: യുക്രെയ്‌നിനോട് ട്രംപ്

23 Feb 2025   |   1 min Read
TMJ News Desk

ഷ്യയ്‌ക്കെതിരായ യുദ്ധത്തില്‍ യുക്രെയ്‌നിന് നല്‍കിയ ധനസഹായം തിരികെ നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദശലക്ഷക്കണക്കിന് ഡോളറുകള്‍ യുക്രെയ്‌നിലേക്ക് അയച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.

ട്രംപിന്റെ മുന്‍ഗാമിയായ ജോ ബൈഡന്‍ യുക്രെയ്‌നിന് നല്‍കിയ സഹായത്തിന് പകരമായി രാജ്യത്തെ ധാതു വിഭവങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ട്രംപിന്റെ പ്രസ്താവന.

കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സ് പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രസ്താവന നടത്തിയത്. ആ പണം തിരികെ ലഭിക്കാന്‍ താന്‍ ശ്രമിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.

'നമ്മള്‍ നല്‍കിയ പണത്തിന് പകരം എന്തെങ്കിലും അവര്‍ നമുക്ക് നല്‍കണം. ധാതു വിഭവങ്ങളും എണ്ണയും, നമുക്ക് നല്‍കാവുന്ന എന്തും നമ്മള്‍ ചോദിക്കുന്നു. നമ്മുടെ പണം തിരികെ വാങ്ങിക്കാന്‍ പോകുന്നു,' ട്രംപ് പറഞ്ഞു.

ധാതു കരാര്‍ ഉടന്‍ തന്നെ സാധ്യമാകുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു.

യുഎസ് സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നുവെങ്കിലും അത്തരമൊരു കരാറില്‍ ഒപ്പുവയ്ക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി തയ്യാറല്ലെന്ന് എഎഫ്പി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


#Daily
Leave a comment