TMJ
searchnav-menu
post-thumbnail

TMJ Daily

ബിനാന്‍സ് ക്രിപ്‌റ്റോകറന്‍സി മേധാവിക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഒഴിവാക്കി

24 Oct 2024   |   1 min Read
TMJ News Desk

നൈജീരിയയിലെ അഴിമതി വിരുദ്ധ ഏജന്‍സി, ഉന്നത ക്രിപ്‌റ്റോകറന്‍സി എക്‌സിക്യൂട്ടീവിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഒഴിവാക്കി. ഫെബ്രുവരിയില്‍ നൈജീരിയയിലേക്കുള്ള ബിസിനസ്സ് യാത്രയ്ക്കിടെ യുഎസ് പൗരനായ ടിഗ്രാന്‍ ഗാംബര്യന്‍ അറസ്റ്റിലാവുകയും അദ്ദേഹത്തിന്റെ കമ്പനിയായ ബിനാന്‍സിനൊപ്പം 35.4 മില്യണ്‍ ഡോളര്‍ (28 മില്യണ്‍ പൗണ്ട്) കള്ളപ്പണം വെളുപ്പിച്ചതിന് കുറ്റം ചുമത്തുകയും ചെയ്തതാണ് ഒഴിവാക്കിയത്. എന്നാല്‍ ബിനാന്‍സ് ലിമിറ്റഡിനെതിരെ ചുമത്തിയ കുറ്റം അഴിമതി വരുദ്ധ ഏജന്‍സി തുടരുന്നതായിരിക്കും.

മലേറിയയും ഹെര്‍ണിയേറ്റഡ് ഡിസ്‌കിലെ പ്രശ്‌നങ്ങളും ഉള്‍പ്പെടെയുള്ള ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഗംബര്യനെ മോചിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് ഡെലെ ഒയെവാലെ പറഞ്ഞു. ടിഗ്രാന്‍ ഗാംബര്യന്‍ 8 മാസമായി നൈജീരിയയിലെ ജയിലില്‍ കഴിയുകയായിരുന്നു.

മുന്‍ യുഎസ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറായ ടിഗ്രാന്‍ ഗാംബര്യന്‍, ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ ബിനാന്‍സിനായി ജോലി ചെയ്യുകയായിരുന്നു.കള്ളപ്പണം വെളുപ്പിക്കല്‍, നികുതിവെട്ടിപ്പ് എന്നീ കുറ്റങ്ങളാണ് ടിഗ്രാനുമേല്‍ ചുമത്തിയിരുന്നത്.



#Daily
Leave a comment