TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

കര്‍ണാടകയില്‍ മലയാളി യുവാവിനും വനിതാ സൂഹൃത്തിനും നേരെ സദാചാര ആക്രമണം, 4 പേര്‍ അറസ്റ്റില്‍

07 Feb 2024   |   1 min Read
TMJ News Desk

ര്‍ണാടകയില്‍ ബീച്ച് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിനും വനിതാ സുഹൃത്തിനും നേരെ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ സദാചാര ആക്രമണം. മംഗളൂരുവിലെ പനമ്പൂര്‍ ബീച്ചില്‍ ഇരുവരെയും ഒരു കൂട്ടം ആളുകള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ടു. യുവതിയുടെ പരാതിയില്‍ 4 പേരെ പനമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബല്‍ത്തങ്ങാടി സ്വദേശികളായ ഉമേഷ്, സുധീര്‍, കീര്‍ത്തന്‍ പൂജാരി, ബണ്ടാള്‍ സ്വദേശി പ്രശാന്ത് ഭണ്ടാരി എന്നിവരാണ് അറസ്റ്റിലായത്.

ഹിന്ദു യുവതി മുസ്ലീം യുവാവിനോട് സംസാരിക്കരുതെന്ന് ആക്രമികള്‍

ഹിന്ദു യുവതി മുസ്ലീം യുവാവിനോട് സംസാരിക്കുന്നത് തെറ്റാണെന്ന് പറഞ്ഞുക്കൊണ്ടായിരുന്നു ഇരുവര്‍ക്കും നേരെ ആക്രമണം ഉണ്ടായത്. തെറ്റായ കാര്യം ചോദ്യം ചെയ്യാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും സംഘം പറഞ്ഞതായി പരാതിയില്‍ ചൂണ്ടികാണിക്കുന്നു. ബണ്ടാല്‍ സ്വദേശിയായ മലയാളി യുവാവിനും ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവതിക്കും നേരെയാണ് സദാചാര ആക്രമണം ഉണ്ടായത്. കാവി ഷാള്‍ അണിഞ്ഞെത്തിയ സംഘം തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും വ്യത്യസ്ത മതവിഭാഗമാണെന്ന് മനസ്സിലായതോടെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. അറസ്റ്റിലായ നാല് പേരില്‍ മൂന്ന് പേര്‍ ശ്രീരാമസേന പ്രവര്‍ത്തകരാണ്.


#Daily
Leave a comment