5,880 പേര്‍ക്കുകൂടി കോവിഡ്; രാജ്യവ്യാപക മോക്ഡ്രില്‍ ഇന്നും നാളെയും
രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,880 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 35,199 ആയി ഉയര്‍ന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനമായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രില്‍ സംഘടിപ്പിക്കുന്നുണ്ട്. ഇന്നും നാളെയുമാണ് മോക്ഡ്രില്‍. ആരോഗ്യസംവിധാനവും ആശുപത്രികളുമെല്ലാം വലിയ കോവിഡ് തരംഗമോ വ്യാപനമോ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ സജ്ജമാണോ എന്നു പരിശോധിക്കുകയാണ് ലക്ഷ്യം.
14 കോവിഡ് മരണമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. നാലു മരണം വീതം ഡല്‍ഹിയിലും ഹിമാചല്‍ പ്രദേശിലും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് മരണനിരക്ക് 5,30,979 ആയും ഉയര്‍ന്നിട്ടുണ്ട്.
കോവിഡ് വ്യാപനഭീഷണി ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് ടെസ്റ്റുകളും ജനിതകശ്രേണീകരണവും വര്‍ധിപ്പിക്കണം. ഏത് വകഭേദമാണ് വിവിധ സംസ്ഥാനങ്ങളില്‍ വ്യാപിക്കുന്നതെന്ന് കണ്ടെത്തണം. സാമൂഹിക അകലം, മാസ്‌കിന്റെ ഉപയോഗം എന്നിവ അടക്കമുള്ള മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.
കേരളത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹരിയാന, പുതുച്ചേരി എന്നിവിടങ്ങളില്‍ മാസ്‌കിന്റെ ഉപയോഗവും കര്‍ശനമാക്കിയിട്ടുണ്ട്.