TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

മൊറോക്കോ ഭൂചലനം; മരണം 2,100 കടന്നു

11 Sep 2023   |   1 min Read
TMJ News Desk

ത്തര ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2,100 കടന്നതായി റിപ്പോര്‍ട്ട്. 1400 ഓളം പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തലസ്ഥാനമായ റാബത്തിനെയും സമീപപ്രദേശങ്ങളെയും വിറപ്പിച്ചത്. ഭൂചലനത്തെ അതിജീവിച്ചവര്‍ ഭക്ഷണവും പാര്‍പ്പിടവുമില്ലാതെ കഷ്ടപ്പെടുകയാണ്.

വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 11 മണിക്കുശേഷമാണ് ഭൂചലനമുണ്ടായത്. തുടര്‍ചലനങ്ങളെ ഭയന്ന് ആളുകള്‍ തുറസ്സായ സ്ഥലങ്ങളിലാണ് രാത്രി മുഴുവന്‍ ചെലവഴിച്ചത്. ഒട്ടേറെ ചരിത്ര സ്മാരകങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നു. മരിച്ചവരില്‍ ഏറെയും ഔര്‍സാസേറ്റ്, മാരുകേഷ് സ്വദേശികളാണ്. തീരദേശ മേഖലകളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ഭൂചലനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ആശുപത്രികള്‍ മൃതശരീരങ്ങളാല്‍  നിറഞ്ഞിരിക്കുകയാണ്. 

നടുങ്ങി സ്പെയിനും പോര്‍ച്ചുഗലും 

മൊറോക്കോയിലെ അറ്റ്ലസ് പര്‍വതത്തിലെ ഇഖില്‍ മേഖലയാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ പ്രകമ്പനം സ്പെയിനിലും പോര്‍ച്ചുഗലിലും വരെ അനുഭവപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പ്രഭവകേന്ദ്രത്തില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള മാരുകേഷില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പത്തുവര്‍ഷത്തിനിടയില്‍ രാജ്യത്ത് ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് മൊറോക്കോയില്‍ ഉണ്ടായത്. മാരുകേഷിലെ യുനെസ്‌കോയുടെ പൈതൃക സൈറ്റില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. മാരുകേഷിലെ ആശുപത്രികള്‍ പരുക്കേറ്റവരാല്‍ നിറഞ്ഞിരിക്കുകയാണ്. പലയിടത്തും ആളുകളെ പ്രവേശിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. 

പതിവാകുന്ന ചലനങ്ങള്‍

മൊറോക്കോയില്‍ വലുതും ചെറുതുമായ ഭൂകമ്പങ്ങള്‍ പതിവാണ്. രാജ്യം ദുരന്തനിവാരണത്തിനായി എല്ലാ സജ്ജീകരണങ്ങളും ചെയ്തതായി ആഭ്യന്തരകാര്യ ജനറല്‍ സെക്രട്ടറി റാഷിദ് അല്‍ ഖല്‍ഫി വ്യക്തമാക്കിയിരുന്നു. 2004 ല്‍ വടക്കുകിഴക്കന്‍ മൊറോക്കോയിലെ അല്‍ ഹൊസീമയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 628 പേര്‍ കൊല്ലപ്പെടുകയും 926 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 1980 ല്‍ അയല്‍രാജ്യമായ അള്‍ജീരിയയില്‍ ഉണ്ടായ 7.3 തീവ്രത രേഖപ്പെടുത്തിയ എല്‍ അസ്നാം ഭൂകമ്പം ചരിത്രത്തിലെ ഏറ്റവും വലുതും വിനാശകരവുമായിരുന്നു.


#Daily
Leave a comment