
മോട്ടോറോള ഇന്ത്യയിലെ ലാപ്‌ടോപ്പ് വിപണിയിലേക്ക് പ്രവേശിക്കുന്നു
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ മോട്ടോറോള ഇന്ത്യയിലെ ടാബ്ലെറ്റ്, ലാപ്‌ടോപ്പ് വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. കമ്പനി പാഡ് 60 പ്രോ, ബുക്ക് 60 എന്നിവ നാളെ അവതരിപ്പിക്കും. മോട്ടോ എഡ്ജ് 60 സ്റ്റൈലസിനൊപ്പമാണ് രണ്ട് ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കുന്നതെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, മോട്ട് എഡ്ജ് 60 സ്റ്റൈലസ് ഏപ്രില്‍ 15ന് അവതരിപ്പിച്ചിരുന്നു.
മോട്ടോറോളയും പാന്റോണും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഫലമായി പാന്റോണ്‍ തയ്യാറാക്കിയ നിറങ്ങളിലാണ് ടാബും ലാപും എത്തുന്നത്. മോട്ടോറോള ബുക്ക് 60ന് 14 ഇഞ്ച്, 2.4 കെ ഒലെഡ് ഡിസ്ലേ ഉണ്ടാകും. 1.4 കിലോഗ്രാം മാത്രം ഭാരമുള്ള ലൈറ്റ് വെയ്റ്റ് ലാപ്‌ടോപ്പാണിത്.
ഇന്റല്‍ കോര്‍ 7 പ്രോസ്സസറാണ് ഇതിനുള്ളത്. ഡോള്‍ബി ആറ്റമോസ് സാങ്കേതികവിദ്യയുള്ള ഇരട്ട സ്റ്റീരിയോ സ്പീക്കറുകള്‍ ഇതിലുണ്ടാകും.
മോട്ടോറോള പാഡ് 60 പ്രോയ്ക്ക് 12.7 ഇഞ്ചുള്ള 3കെ റെസൊലൂഷന്‍ ഡിസ്‌പ്ലേയാണുള്ളത്. മീഡിയടെക് ഡിമെന്‍സിറ്റി 8,300 ചിപ്‌സെറ്റാണ് പാഡ് 60 പ്രോയ്ക്ക് ജീവന്‍ പകരുന്നത്.
ഡോള്‍ബി ആറ്റമോസ് സാങ്കേതിക വിദ്യയുള്ള ജെബിഎല്‍ സ്പീക്കറുകള്‍ മോട്ടോറോള പാഡ് 60 പ്രോയ്ക്കുണ്ട്.