TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

വീണ്ടും സജീവമായി ഇന്തോനേഷ്യയിലെ മൗണ്ട് മെറാപ്പി

19 Mar 2023   |   1 min Read
TMJ News Desk

രാഴ്ച ദൈർഘ്യത്തിൽ ഇന്തോനേഷ്യയിലെ മൗണ്ട് മെറാപ്പി അഗ്നിപർവതം വീണ്ടും പൊട്ടിത്തെറിച്ചു. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നായ മെറാപ്പിക്ക് 9,721 അടി ഉയരമുണ്ട്. മാർച്ച് 17നുണ്ടായ പൊട്ടിത്തെറിയെത്തുടർന്ന് പുകയും ചാരവും ചുറ്റുമുള്ള ഗ്രാമങ്ങളെ മൂടുകയാണ്. ആളപായമൊന്നുംതന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് രാജ്യത്തിന്റെ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. എന്നാൽ സമീപ പ്രദേശങ്ങളിലെ ആളുകൾക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

1,300 അടി ഉയരത്തിൽ ചാരം എത്തിയതിന്റെയും അഗ്നിപർവതത്തിൽ നിന്ന് ലാവ ഒഴുകുന്നതിന്റെയും ചിത്രങ്ങൾ ഏജൻസി പുറത്തുവിട്ടു. കഴിഞ്ഞ ആഴ്ചയുണ്ടായ പൊട്ടിത്തെറിയിൽ 3,000 അടി ഉയരത്തിൽ പുകപടലങ്ങൾ വ്യാപിച്ചതുമൂലം അടുത്തുള്ള എട്ട് ഗ്രാമങ്ങളാണ് ചാരത്തിൽ മൂടിയത്.

2021ന് ശേഷമുള്ള ഏറ്റവും സജീവമായ ഘട്ടമാണ് അഗ്നിപർവതം നേരിടുന്നതെന്ന് ഈ മേഖലയിലെ വിദഗ്ദർ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്കുകയുണ്ടായി. 2020 മുതൽ സജീവമായതിനെത്തുടർന്ന് അഗനിപർവതത്തിന്റെ അടുത്തുള്ള ഏഴ് കിലോമീറ്റർ ചുറ്റളവിനെ അപകടമേഖലയായി അധികൃതർ പ്രഖ്യാപിച്ചിരുന്നു.

2010ലാണ് മെറാപ്പി അവസാനമായി പൊട്ടിത്തെറിച്ചത്. അന്നത്തെ അപകടത്തിൽ 300ലധികം ആളുകൾ മരിക്കുകയും 280,000 ആളുകൾക്ക് വീടൊഴിഞ്ഞു പോകുകയും ചെയ്യേണ്ടിവന്നു. 1930ലുണ്ടായ പൊട്ടിത്തെറിയിൽ 1,300ലധികം ആളുകൾ മരിച്ചു. പിന്നീട് 1994ൽ 60 പേർക്കും സ്‌ഫോടനത്തെ തുടർന്ന് ജീവൻ നഷ്ടമായി.

#Daily
Leave a comment