
റഷ്യയില്‍ 'മിനിസ്ട്രി ഓഫ് സെക്‌സ്' രൂപീകരിക്കാന്‍ നീക്കം
റഷ്യയില്‍ ജനന നിരക്ക് കുത്തനെ കുറയുന്നത് പരിഹരിക്കുന്നതിന് മിനിസ്ട്രി ഓഫ് സെക്‌സ് രൂപീകരിക്കാന്‍ റഷ്യ ആലോചിക്കുന്നു. റഷ്യന്‍ പാര്‍ലിമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷന്‍ സമിതി അധ്യക്ഷയായ നീന ഓസ്താനിയ ഇതു സംബന്ധിച്ച നിവേദനം പരിഗണിക്കുകയാണെന്ന് ബ്രിട്ടീഷ് പത്രമായ 'മിറര്‍' റിപ്പോര്‍ട്ട് ചെയ്തു.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്റെ വിശ്വസ്തയും റഷ്യന്‍ പാര്‍ലമെന്റിലെ കുടുംബസംരക്ഷണ, പിതൃത്വം, മാതൃത്വം, കുട്ടിക്കാലം എന്നീ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയുടെ അധ്യക്ഷയുമായ നീന ഓസ്താനിയ 'മിനിസ്ട്രി ഓഫ് സെക്സ്' എന്ന ആശയത്തെക്കുറിച്ചുള്ള ശുപാര്‍ശകള്‍ പരിഗണിച്ചുതുടങ്ങിയതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നീന ഈ ആശയത്തോട് അനുകൂലമായ സമീപനമാണ് മുന്നോട്ടുവെക്കുന്നതെന്നും മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുക്രൈനുമായി മൂന്നുവര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തിന്റെ ഫലമായി ജനസംഖ്യയില്‍ റഷ്യക്ക് വന്‍ നഷ്ടമാണ് സംഭവിച്ചത്. അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയര്‍ത്താനുതകുന്ന നടപടികള്‍ എടുക്കണമെന്ന് പുട്ടിന്‍ ആവശ്യപ്പെട്ടിരുന്നു.