TMJ
searchnav-menu
post-thumbnail

TMJ Daily

എം എസ് സി എല്‍സ 3 അറബിക്കടലില്‍ മുങ്ങി

25 May 2025   |   1 min Read
TMJ News Desk

ന്നലെ ഉച്ചയോടെ കൊച്ചി തീരത്തിന് സമീപത്തായി അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട എം എസ് സി എല്‍സ 3 എന്ന ലൈബീരിയന്‍ ചരക്കുകപ്പല്‍ പൂര്‍ണമായി മുങ്ങി. കപ്പലിനെ ഉയര്‍ത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് കപ്പലിലെ എല്ലാ കണ്ടെയ്‌നറുകളും കടലില്‍ വീണു.

ഇന്നലെ ഇന്ത്യയുടെ തീരദേശ സേന എല്‍സയ്ക്ക് സമീപത്ത് എത്തുമ്പോള്‍ കപ്പല്‍ 26 ഡിഗ്രി ചരിഞ്ഞിരുന്നു. കപ്പലില്‍നിന്നും ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഒഴികെയുള്ള ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. കപ്പല്‍ നിവര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് മൂന്ന് പേരെ കപ്പലില്‍ നിര്‍ത്തിയിരുന്നത്. കപ്പല്‍ കൂടുതല്‍ മറിഞ്ഞ് തുടങ്ങിയതോടെ ഇവരേയും നാവിക സേന രക്ഷപ്പെടുത്തി.

കണ്ടെയ്‌നറുകള്‍ കേരള തീരത്ത് പാരിസ്ഥിതിക മലിനീകരണം സൃഷ്ടിക്കുമെന്ന ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കപ്പലിലെ ഇന്ധനം ചോരുന്നതും പ്രതിസന്ധി സൃഷ്ടിക്കും.

കണ്ടെയ്‌നറുകളില്‍ രാസവസ്തുക്കള്‍ ആണെന്ന അഭ്യൂഹമുണ്ട്. ഇത് വെള്ളത്തിലേക്ക് കലരാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

കണ്ടെയ്‌നറുകള്‍ ഒഴുകി തീരത്തെത്താന്‍ സാധ്യതയുള്ളതിനാല്‍ എറണാകുളം, ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.


#Daily
Leave a comment