
മുംബൈ ഭീകരാക്രമണം: തഹാവൂര്‍ റാണ 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍
മുംബൈ ഭീകരാക്രമണക്കേസില്‍ യുഎസ് ഇന്ത്യയ്ക്ക് കൈമാറിയ തഹാവൂര്‍ ഹുസൈന്‍ റാണയെ 18 ദിവസത്തേക്ക് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) കസ്റ്റഡിയില്‍ വിട്ടു. 26/11 ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി റാണയെ എന്‍ഐഎ ചോദ്യം ചെയ്യും.
ഇന്നലെ ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച റാണയെ എന്‍ഐഎ പാട്യാല ഹൗസിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. ഇന്ന് രാവിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി ചന്ദര്‍ ജിത്ത് സിങ് റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.
കോടതിയില്‍ നിന്നും റാണയെ ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ വെപ്പണ്‍സ് ആന്‍ഡ് ടാക്ടിക്‌സ് (സ്വാറ്റ്), മറ്റ് സുരക്ഷാ സേനകള്‍ എന്നിവ ഒരുക്കിയ കനത്ത സുരക്ഷാ വലയത്തില്‍ എന്‍ഐഎയുടെ ആസ്ഥാനത്ത് എത്തിച്ചു.
എന്‍ഐഎ 20 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. സിജിഒ സമുച്ചയത്തിലുള്ള ഭീകര വിരുദ്ധ ഏജന്‍സിയുടെ ഉള്ളിലുള്ള അതീവ സുരക്ഷയുള്ള സെല്ലിലാണ് റാണയെ പാര്‍പ്പിച്ചിരിക്കുന്നത്.
2008ലെ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. 238 പേര്‍ക്ക് പരിക്കേറ്റു.


