TMJ
searchnav-menu
post-thumbnail

TMJ Daily

മുനമ്പം: മുഖ്യമന്ത്രി തിങ്കളാഴ്ച്ച യോഗം വിളിച്ചു

11 Oct 2025   |   1 min Read
TMJ News Desk

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശകളിൽ തുടർനടപടികൾ സ്വീകരിക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തിങ്കളാഴ്ച യോഗം വിളിച്ച് ചേർക്കും. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. കമ്മീഷൻ റിപ്പോർട്ടിൽ സ്വീകരിക്കേണ്ട തുടർനടപടികൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

മുനമ്പം സമരസമിതി അംഗങ്ങൾ സംസ്ഥാന സർക്കാരിനും മന്ത്രി പി രാജീവിനും നന്ദി അറിയിക്കുകയും സർക്കാർ നടപടികളിൽ പൂർണ്ണ തൃപ്തരാണെന്നും അറിയിച്ചു. മുനമ്പം പ്രശ്നപരിഹാരത്തിനായി സംസ്ഥാന സർക്കാർ കമ്മീഷനെ നിയോഗിക്കുകയും ഡിവിഷൻ ബെഞ്ചിൽ അപ്പിൽ പോവുകയും ചെയ്തതുകൊണ്ടാണ് ശാശ്വത പരിഹാരത്തിന് വഴിയൊരുക്കുന്ന കോടതി ഉത്തരവുണ്ടായത് എന്ന് സമരസമിതി അറിയിച്ചതായി പി രാജീവ് പറഞ്ഞു.

സര്‍ക്കാര്‍ നിയമിച്ച മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തുടരാമെന്ന ഹൈക്കോടതി വിധി ഇന്നലെ വന്നിരുന്നു. ഭൂമി പരിശോധിക്കാൻ സർക്കാരിന് കമ്മീഷനെ നിയമിക്കാൻ അധികാരം ഉണ്ടെന്നും കോടതി അറിയിച്ചിരുന്നു.

#Daily
Leave a comment