Photo: Twitter
മര്‍ഡോക്ക് 92-ാം വയസ്സില്‍ വിവാഹിതനാവുന്നു
പ്രമുഖ മാധ്യമ ഉടമയായ റൂപേര്‍ട്ട് മര്‍ഡോക്ക് അഞ്ചാമതും വിവാഹം കഴിക്കുന്നു. ആന്‍ ലെസ്ലി സ്മിത്ത് ആണ് 92 കാരനായ മര്‍ഡോക്കിന്റെ വധു. ന്യൂയോര്‍ക്ക് പോസ്റ്റ് എന്ന ടാബ്ലോയിഡ് പത്രത്തിലാണ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. നാടന്‍ പാട്ടുകാരനും, റേഡിയോ, ടെലിവിഷന്‍ എക്‌സിക്യൂട്ടീവുമായിരുന്ന ചെസ്റ്റര്‍ സ്മിത്തിന്റെ ജീവിതപങ്കാളി ആയിരുന്നു ആന്‍ ലെസ്ലി. 2008 ല്‍ സ്മിത്ത് മരണമടഞ്ഞതിന് ശേഷം ഏകയായി കഴിയുകയായിരുന്ന ആന്‍ ലെസ്ലിയും മര്‍ഡോക്കും കഴിഞ്ഞ സെപ്തംബറിലാണ് കണ്ടു മുട്ടിയത്. വരുന്ന വേനല്‍ക്കാലത്താവും വിവാഹം.
ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഒരുമിച്ചു ജീവിക്കുന്നതിനാണ് ഞങ്ങള്‍ ചിന്തിക്കുന്നതെന്നു മര്‍ഡോക്ക് പറഞ്ഞു. നേരത്തെ 4 തവണ വിവാഹിതനായിരുന്നു മര്‍ഡോക്ക്. ആദ്യത്തെ മൂന്നു വിവാഹങ്ങളില്‍ നിന്നായി അദ്ദേഹത്തിന് 6 മക്കളുണ്ട്. 17 ബില്യണ്‍ ഡോളറിന്റെ സമ്പത്തുള്ള മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ സ്ഥാപനങ്ങളാണ് ഫോക്‌സ് ടെലിവിഷനും, വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ തുടങ്ങിയ മാധ്യമങ്ങള്‍.