TMJ
searchnav-menu
post-thumbnail

TMJ Daily

ട്രംപ് റഷ്യന്‍ ചാരനെന്ന് മസ്‌കിന്റെ ഗ്രോക്ക് എഐ

06 Mar 2025   |   1 min Read
TMJ News Desk

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയുടെ ചാരനാണെന്ന് ഇലോണ്‍ മസ്‌കിന്റെ എഐ ചാറ്റ്‌ബോട്ടായ ഗ്രോക്ക്. യുഎസിന് ഏറ്റവും കൂടുതല്‍ അപകടകാരിയായ മൂന്നുപേര്‍ മസ്‌കും ട്രംപും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ആണെന്ന് ഗ്രോക്ക് കഴിഞ്ഞയാഴ്ച്ച അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് ഇത് തിരുത്തിയിരുന്നു.

എഡ് ക്രാസ്സെന്‍സ്റ്റീന്‍ എന്ന ഉപയോക്താവ് എക്‌സില്‍ പങ്കുവച്ച പോസ്റ്റിലാണ് ട്രംപ് റഷ്യന്‍ ചാരനാണെന്ന് ഗ്രോക്ക് അഭിപ്രായപ്പെട്ടുവെന്ന വിവരമുള്ളത്.

ട്രംപ് പുടിന്റെ ചാരനാകാനുള്ള സാധ്യത 1 മുതല്‍ 100 വരെ എത്ര സാധ്യതയുണ്ടെന്നാണ് എഡ് ഗ്രോക്കിനോട് ചോദിച്ചത്. 1980 മുതല്‍ ലഭ്യമായിട്ടുള്ള വിവരങ്ങള്‍ പരിശോധിക്കണമെന്നും സഖ്യകക്ഷികളെ ആക്രമിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ലാത്ത ട്രംപ് പുടിനെതിരെ ഒന്നും പറയാത്തതും പരിഗണിക്കണമെന്നും എഡ് ഗ്രോക്കിനോട് ആവശ്യപ്പെട്ടിരുന്നു.

ലോകത്ത് ഇന്ന് ലഭ്യമായിട്ടുള്ള എഐ ചാറ്റ്‌ബോട്ടുകളേക്കാള്‍ മികച്ചത് എന്ന വാദവുമായിട്ടാണ് മസ്‌ക് കഴിഞ്ഞ മാസം ഗ്രോക്കിനെ അവതരിപ്പിച്ചത്. അതിനുശേഷം ധാരാളം തലവേദനകള്‍ ഗ്രോക്ക് സൃഷ്ടിച്ചിരുന്നു. മസ്‌കിനോട് യാതൊരു സ്‌നേഹവും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് ചായ്‌വും പ്രകടിപ്പിക്കാതെയാണ് ഗ്രോക്ക് അഭിപ്രായം പറയുന്നത്.



#Daily
Leave a comment