TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസിന് ഏറ്റവും അപകടകാരി മസ്‌ക്കെന്ന് ഗ്രോക്ക് 3

23 Feb 2025   |   1 min Read
TMJ News Desk

ലോണ്‍ മസ്‌കിന്റെ എഐ ചാറ്റ് ബോട്ടായ ഗ്രോക്ക് 3 അദ്ദേഹത്തെ യുഎസിന് ഏറ്റവും അപകടകാരികളില്‍ ഒരാളായി വിശേഷിപ്പിച്ചു. യുഎസിന് അപകടകാരികളുടെ പട്ടികയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് എന്നിവരും ഉണ്ട്. നിലവില്‍ യുഎസിന് ഏറ്റവും അപകടകരമായ കാര്യങ്ങള്‍ ചെയ്യുന്ന മൂന്ന് വ്യക്തികളുടെ പേര് ഒരു ഉപയോക്താവ് ചോദിച്ചപ്പോള്‍ ഗ്രോക് 3 ട്രംപ്, മസ്‌ക്, വാന്‍സ് എന്ന ക്രമത്തില്‍ പേരുകള്‍ മറുപടിയായി നല്‍കി.

ഇലോണ്‍ മസ്‌കിന്റെ എഐ കമ്പനിയായ എക്‌സ്എഐ അടുത്തിടെയാണ് മൂന്നാം തലമുറ ഭാഷാ മാതൃകയായ ഗ്രോക്ക് 3 അവതരിപ്പിച്ചത്. ചാറ്റ്ജിപിടി, ജമൈനി തുടങ്ങിയ എഐ ചാറ്റ്‌ബോട്ടുകളെ എല്ലാം കവച്ചുവയ്ക്കുന്ന സവിശേഷതകളുമായിട്ടാണ് ഗ്രോക്ക് 3 എത്തിയത്.

ട്രംപുമായി വളരെ അടുത്ത ബന്ധമുള്ള മസ്‌ക് യുഎസ് സര്‍ക്കാരിന്റെ കാര്യക്ഷതാ വകുപ്പിന്റെ തലവനാണ്.

അനവധി ഉപയോക്താക്കള്‍ സമാനമായ ചോദ്യം ചെറിയ വ്യത്യാസങ്ങളോടെ ഗ്രോക് 3 നോട് ചോദിച്ചശേഷം ഇതേ ഉത്തരം മസ്‌കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവച്ചു.

ഫെബ്രുവരി 22ന് ഇതേ ഉത്തരം നല്‍കിയെങ്കിലും ഫെബ്രുവരി 23ന് ഉത്തരങ്ങളില്‍ മാറ്റം വന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി എന്നിവരുടെ പേരാണ് നിലവില്‍ നല്‍കുന്നത്.

യുഎസിന് ഹാനികരമായ അമേരിക്കക്കാരുടെ പേര് ചോദിക്കുമ്പോള്‍ നിലവില്‍ ട്രംപ്, മുന്‍ ഫോക്‌സ് ന്യൂസ് ആങ്കര്‍ ടക്കര്‍ കാള്‍സണ്‍, സുപ്രീംകോടതി ജഡ്ജി ക്ലാരന്‍സ് തോമസ് എന്നിവരുടെ പേരുകള്‍ ഗ്രോക്ക് 3 നല്‍കുന്നു.


#Daily
Leave a comment