TMJ
searchnav-menu
post-thumbnail

TMJ Daily

ബ്രസീൽ സർക്കാരിന്റെ ആസ്തികൾ പിടിച്ചെടുക്കുമെന്ന് മസ്‌ക്

04 Sep 2024   |   1 min Read
TMJ News Desk

ബ്രസീൽ സർക്കാരിന്റെ അമേരിക്കയിലെ ആസ്തികൾ പിടിച്ചെടുക്കുമെന്ന ഭീഷണിയുമായി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും X-ന്റെ (പഴയ ട്വിറ്റർ) ഉടമയുമായ ഇലോൺ മസ്‌ക്. ബ്രസീലിൽ X ന് വിലക്ക് ഏർപ്പെടുത്തിയതിന് പുറമെ X-ന്റെയും മസ്‌കിന്റെ മറ്റൊരു സ്ഥാപനമായ സ്പേസ്X-ന്റെ സബ്സിഡിയറിയായ   സ്റ്റാർലിങ്കിന്റെയും അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്നാണ് മസ്കിന്റെ ഭീഷണി. തന്റെ കമ്പനികളുടെ സ്വത്തുക്കൾ തിരികെ നൽകിയില്ലെങ്കിൽ സർക്കാരിന്റെ ആസ്തികൾ ഏറ്റെടുക്കുമെന്നാണ് മസ്‌കിന്റെ നിലപാട്.  

ബ്രസീലിൽ X-ന് പുതിയൊരു നിയമ പ്രതിനിധിയെ നിയമിക്കണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കാത്തതിന് ചുമത്തിയ പിഴത്തുക ഈടാക്കുന്നതിന് വേണ്ടിയാണ് മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്ഥപനങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. ബ്രസീൽ സർക്കാർ നിയമവിരുദ്ധമായി കൈക്കലാക്കിയ X ന്റെയും സ്പേസ്സ്X-ന്റെയും സ്വത്തുക്കൾ തിരികെ തരാത്ത പക്ഷം പകരം അവരുടെ സർക്കാരിന്റെ സ്വത്തുക്കൾ ഏറ്റെടുക്കാൻ ഞങ്ങളും ശ്രമിക്കും, അദ്ദേഹം തന്റെ അക്കൗണ്ടിൽ കുറിച്ചു. X ന് വിലക്ക് ഏർപ്പെടുത്തിയതിനെ ബ്രസീൽ സുപ്രീം കോർട്ട് ഐക്യകണ്ഡേന അംഗീകരിച്ചിരുന്നു.




#Daily
Leave a comment